മുലപ്പാല്‍ നല്‍കിയപ്പോള്‍ നെഞ്ചുവേദനിച്ചു; അമ്മ കുഞ്ഞിനെ കൊലപ്പെടുത്തി

Web Desk
Posted on October 08, 2018, 10:38 am

ചെന്നൈ: മുലപ്പാല്‍ നല്‍കിയപ്പോള്‍ നെഞ്ചുവേദനിച്ചതിന്റെ ദേഷ്യത്തില്‍ അമ്മ കുഞ്ഞിനെ കൊലപ്പെടുത്തി.
വേളാച്ചേരി ദ്രൗപതി അമ്മന്‍ കോവില്‍ സ്ട്രീറ്റിലെ വാടക വീട്ടില്‍ താമസിക്കുന്ന വിക്കണ്ണയുടെ ഭാര്യ ഉമയാണ് (27) കുഞ്ഞിനെ കൊലപ്പെടുത്തിയത്. പൊലീസ് ഇവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
സിസിടിവി ക്യാമറ പരിശോധിച്ചതിനെത്തുടര്‍ന്നാണ് കൊലപാതക വിവരം പുറത്തുവരുന്നത്.
പുലര്‍ച്ചെ സിസിടിവി ക്യാമറ പരിശോധിക്കവെ ഒരു സ്ത്രീ കുട്ടിയെയും കൊണ്ട് പോകുന്നതായി പൊലീസിന്റെ ശ്രദ്ധയില്‍പ്പെട്ടു. തുടര്‍ന്ന് കുട്ടിയെ തട്ടിക്കൊണ്ടുപോയതാണെന്ന് സംശയിച്ച പൊലീസ് ഇവരെ ചോദ്യം ചെയ്തപ്പോള്‍ അമ്മ തന്നെയാണെന്ന് കണ്ടെത്തി.
കുഞ്ഞിനെ അടുത്തുള്ള തടാകത്തില്‍ ഉപേക്ഷിക്കുകയായിരുന്നുവെന്ന് പൊലീസ് വെളിപ്പെടുത്തി.