Web Desk

കാസർകോട്

January 06, 2021, 8:42 am

ബദിയടുക്കയിലെ ഒന്നര വയസുകാരന്റേത് കൊലപാതകം; അമ്മ അറസ്റ്റില്‍

Janayugom Online

കാസർകോട് ബദിയടുക്കയിലെ ഒന്നര വയസുകാരൻ സ്വാതിക്കിന്റെ മരണത്തിൽ അമ്മ അറസ്റ്റിൽ. പെർളത്തടുക്ക സ്വദേശി ശാരദയാണ് അറസ്റ്റിലായത്. കുടുംബവഴക്കിനെ തുടർന്ന് കുഞ്ഞിനെ കിണറ്റിൽ എറിഞ്ഞ് കൊല്ലുകയായിരുന്നുവെന്ന് ശാരദ പൊലീസിന് മൊഴി നൽകി.

ഡിസംബര്‍ നാലിനാണ് സ്വാതിക്കിനെ പൊതുകിണറ്റിര്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. നാട്ടുകാരുടെ നേതൃത്വത്തില്‍ നടത്തിയ തിരച്ചിലിലാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. ആദ്യം കുട്ടി കിണറ്റിൽ വീണതാകാമെന്നായിരുന്നു നിഗമനം. എന്നാൽ പിന്നീട് നടത്തിയ പോസ്റ്റ്മോർട്ടം റിപ്പോർട്ടിലാണ് കുഞ്ഞിനെ ആരെങ്കിലും കിണറ്റിൽ എറിഞ്ഞതാകാമെന്ന് കണ്ടെത്തിയത്. തുടർന്ന് പൊലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് കുഞ്ഞിനെ കിണറ്റിലെറിഞ്ഞ് കൊല്ലുകയായിരുന്നുവെന്ന് അമ്മ സമ്മതിച്ചത്.

Eng­lish sum­ma­ry: Moth­er killed child in Kasargode
You may also like this video: