രണ്ട് മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ കഴുത്ത് ഞെരിച്ച് കൊന്ന അമ്മ അറസ്റ്റിൽ. സന്ധ്യ മാലു യുവതിയാണ് അറസ്റ്റിലായത്. അജ്ഞാതനായ വ്യക്തി കുഞ്ഞിനെ തട്ടിക്കൊണ്ട് പോയെന്നാണ് ഇവർ ആദ്യം പറഞ്ഞിരുന്നത്. എന്നാൽ വീടിന് സമീപത്ത് നിന്നുള്ള മാന്‍ഹോളില്‍ നിന്ന് കുഞ്ഞിന്റെ മൃതദേഹം പൊലീസ് കണ്ടെടുത്തു. സംസാരത്തിൽ അസ്വഭാവികത തോന്നിയ പൊലീസ് സന്ധ്യയെ കസ്റ്റഡിയിൽ എടുക്കുകയും വിശദമായ ചോദ്യം ചെയ്യലില്‍ കുഞ്ഞിനെ കൊലപ്പെടുത്തിയതാണെന്ന് സമ്മതിക്കുകയും ആയിരുന്നു.
താന്‍ തനിച്ചായിരുന്ന സമയത്ത് ഫ്ലാറ്റിനുള്ളില്‍ അജ്ഞാതനായ ഒരുവന് അതിക്രമിച്ച് കടന്നെന്നും അയാള്‍ തന്നെ തള്ളിയിട്ടപ്പോള്‍ ബോധരഹിതയായി താഴെ വീണെന്നും യുവതി പിന്നീട് നോക്കിയപ്പോള്‍ കുഞ്ഞിനെ കാണാനില്ലായിരുന്നു എന്നുമായിരുന്നു യുവതി പൊലീസിനോട് ആദ്യം പറഞ്ഞത്.
എന്നാൽ ചോദ്യം ചെയ്യലിനൊടുവിൽ കുഞ്ഞുണ്ടായത് മൂലം വളരെയധികം ക്ഷീണിതയായിരുന്നുവെന്നും അതുകൊണ്ടാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്നുമാണ് ഇവർ വെളിപ്പെടുത്തിയത്. നാട ഉപയോഗിച്ച് കഴുത്തില്‍ മുറുക്കിയാണ് ഇവര്‍ കുഞ്ഞിനെ കൊലപ്പെടുത്തിയത്. പ്രസവാന്തരം സ്ത്രീകളെ ബാധിക്കുന്ന വിഷാദരോഗം മൂലമാണ് ഇവര്‍ കുഞ്ഞിനെ കൊലപ്പെടുത്തിയതെന്നാണ് പൊലീസ് പറയുന്നത്. ആവശ്യമെങ്കില്‍ മനശാസ്ത്രവിദദ്ധന്റെ സഹായം യുവതിക്ക് ലഭ്യമാക്കുമെന്നും പൊലീസ് പറഞ്ഞു.
English Summary: Mother killed her 2 month old child.
you may also like this video;