വായു ചുഴലിക്കാറ്റില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട ഗര്‍ഭിണി കുഞ്ഞിന് ജന്മം നല്‍കി; കുഞ്ഞിന് പേര് ‘വായു’

Web Desk
Posted on June 14, 2019, 9:39 am

അഹമ്മദാബാദ്: വായു ചുഴലിക്കാറ്റിനിടയില്‍ നിന്ന് നാവികസേന രക്ഷപ്പെടുത്തിയ ഗര്‍ഭിണിയായ യുവതി പ്രവസവിച്ചു. കുട്ടിയ്ക്ക് ‘വായു’ എന്ന് പേരിടാനാണ് തങ്ങള്‍ തീരുമാനിച്ചിരിക്കുന്നതെന്ന് മാതാപിതാക്കള്‍ അറിയിച്ചു. കഴിഞ്ഞദിവസം കനത്ത മഴയും ചുഴലിക്കാറ്റും ശക്തമായ ഗുജറാത്ത് തീരങ്ങളില്‍ കുടുങ്ങിക്കിടന്നവരെ നാവികസേന രക്ഷപ്പെടുത്തിയിരുന്നു.
ദുരന്തനിവാരണസേനയാണ് പൂര്‍ണ്ണഗര്‍ഭിണിയായ യുവതിയെ ആശുപത്രിയില്‍ എത്തിച്ചത്.
ഗുജറാത്തിന്റെ തീരങ്ങളില്‍ വായു ചുഴലിക്കാറ്റ് കനത്ത നാശനഷ്ടങ്ങളാണ് വരുത്തിവെച്ചത്. ഇതിനെത്തുടര്‍ന്ന് നിരവധി ആളുകളെ കടലോര പ്രദേശങ്ങളില്‍ നിന്ന് മാറ്റിപ്പാര്‍പ്പിച്ചു.

YOU MAY LIKE THIS VIDEO