ആറ് വര്‍ഷമായി യുഎഇയിലെ ജയിലില്‍ കഴിയുന്ന മകന്റെ മോചനത്തിന് ഇടപെടല്‍ ആവശ്യപ്പെട്ട് മാതാവ് ഹൈക്കോടതിയില്‍. 2015 ആഗസ്റ്റ് മുതല്‍ അബുദാബി സെന്‍ട്രല്‍ ജയിലിലാണ് മകന് എന്ന് ഷഹുബാനത്ത് ബീവി സമര്‍പ്പിച്ച ഹര്‍ജിയില്‍ പറയുന്നു. ഇന്ത്യന്‍ സര്‍ക്കാരിന് വേണ്ടി ചാരപ്രവര്‍ത്തനം നടത്തിയെന്ന കുറ്റത്തിലാണ് മകന് ഷിഹാനി മീര സാഹിബ് ജമാല്‍ മുഹമ്മദിനെ ശിക്ഷിച്ചിരിക്കുന്നതെന്നും ഹര്‍ജിയില്‍ ബോധിപ്പിക്കുന്നു.
കസ്റ്റഡിയില്‍ കടുത്ത പീഡനങ്ങളാണ് മകന് ഏല്‍ക്കേണ്ടി വന്നത്. ഇന്ത്യന്‍ എംബസിയില്‍ നിന്നോ കേന്ദ്ര സര്‍ക്കാരില്‍ നിന്നോ മകന് യാതൊരു സഹായവും ലഭിച്ചില്ല. അറസ്റ്റിലായ ശേഷം നിയമ സഹായവും മകന് കിട്ടിയില്ല. ഒട്ടേറെ അപേക്ഷകളും പരാതികളും ബന്ധപ്പെട്ട അധികൃതര്‍ക്ക് അയച്ചിരുന്നു. ഏറ്റവും ഒടുവില്‍ ജൂണ്‍ 11നാണ് സഹായം അഭ്യര്‍ഥിച്ച് കത്തയച്ചത്. മകന് അടിസ്ഥാന അവകാശങ്ങള്‍ പോലും ലഭിക്കുന്നില്ലെന്നും കേന്ദ്ര സര്‍ക്കാരിന്റെ സഹായം വേണമെന്നുമാണ് ഷഹുബാനത്ത് ബീവിയുടെ ആവശ്യം.
മകന് നിയമ സഹായം ലഭ്യമാക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് നിര്‍ദേശിക്കണമെന്ന് മാതാവ് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. നയതന്ത്ര തലത്തിലും രാഷ്ട്രീയ തലത്തിലുമുള്ള സഹായം വേണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. ഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി ഇക്കാര്യം പരിശോധിക്കുമെന്ന് അറിയിച്ചു. കേന്ദ്രസര്‍ക്കാര്‍ അഭിഭാഷകന്റെ പ്രതികരണം തേടിയിരിക്കുകയാണ് ജസ്റ്റിസ് പിബി സുരേഷ് കുമാര്‍ അധ്യക്ഷനായ ബെഞ്ച്.
English Summary : mother requests for release of son in high court
You may also like this video :
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.