മദ്യപാനിയായ ഭര്‍ത്താവുമായി കലഹം; യുവതി മക്കളെ പുഴയിലെറിഞ്ഞ് കൊലപ്പെടുത്തി

Web Desk

ഹൈദരാബാദ്

Posted on June 16, 2020, 11:37 am

മദ്യപാനിയായ ഭര്‍ത്താവുമായി വഴക്കിട്ടതിനെ തുടര്‍ന്ന് യുവതി ഒമ്പതും ആറും വയസ്സുള്ള മക്കളെ പുഴയിലെറിഞ്ഞ് കൊലപ്പെടുത്തി.

സൂര്യാപേട്ട് ജില്ലയിലെ സിംഗറെഡ്ഡിപാളയത്ത് ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം. സംഭവത്തില്‍ കുട്ടികളുടെ അമ്മ നാഗമണിയെ പൊലീസ് അറസ്റ്റ് ചെയ്തു.

മദ്യപാനിയായ ഭര്‍ത്തവുമായി നാഗമണി സ്ഥിരം കലഹിക്കുന്നത് പതിവായിരുന്നു. ഇയാള്‍ മദ്യപിച്ചെത്തി നാഗമണിയെ മര്‍ദ്ദിച്ചിരുന്നു. തുടര്‍ന്ന് രണ്ട് മക്കളുമായി ഇവര്‍ വീടുവിട്ട് ഇറങ്ങി.

മക്കളെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്യാൻ ആയിരുന്നു തീരുമാനം. എന്നാല്‍ തനിക്ക് ആത്മഹത്യ ചെയ്യാനുള്ള ധൈര്യമുണ്ടായിരുന്നില്ലെന്നുമാണ് പൊലീസ് ചോദ്യം ചെയ്യലില്‍ ഇവര്‍ പറഞ്ഞത്.

you may also like this video;