കോവിഡ് 19 ന്റെ സമൂഹവ്യാപനം തടയുന്നതിന് വേണ്ടി നടപ്പിലാക്കിയ ലോക്ക് ഡൗണ്‍ കാരണം പട്ടിണിയിലായ അമ്മ തന്റെ അഞ്ചു കുട്ടികളെ ഗംഗയിലെറിഞ്ഞു. ഉത്തര്‍പ്രദേശിലെ ബദോഹി ജില്ലയിലെ ജഗാംഗീര്ബാദിലാണ് സംഭവം. കൂലിപ്പണിയ്ക്ക് പോയായിരുന്നു ഇവര്‍ കുട്ടികളെ നോക്കിയിരുന്നത്.
ലോക്ക് ഡൗണില്‍ ജോലിയ്ക്ക് പോകാൻ കഴിയാതെ വന്നതോടെ വീട്ടില്‍ പട്ടിണി ആയി. അതോടെയാണ് കുട്ടികളെ ഗംഗയില്‍ വലിച്ചെറിയാൻ തീരുമാനിച്ചത്. ആഴമേറിയ സ്ഥലത്ത് വലിച്ചെറിഞ്ഞതിനാല്‍ കുട്ടികളെ രക്ഷിക്കാൻ കഴിയുമെന്ന കാര്യത്തില്‍ ആശങ്കയുണ്ടെന്ന് പൊലീസ് പറഞ്ഞു. കുട്ടികള്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്.
എന്നാല്‍ ഇവര്‍ക്ക് മാനസിക പ്രശ്നങ്ങള്‍ ഉള്ളതായും ഭര്‍ത്താവുമായി വഴക്കിട്ടതിന്റെ പേരിലാണ് കുഞ്ഞുങ്ങളെ കൊലപ്പെടുത്തിയതെന്നും പറയുന്നുണ്ട്. ഇപ്പോള്‍ കുട്ടികളെ കണ്ടെത്തുന്നതിനാണ് മുൻഗണന നല്‍കുന്നതെന്നും ശേഷം അന്വേഷണത്തിലേയ്ക്ക് കടക്കുമെന്നും പൊലീസ് പറഞ്ഞു.
English Summary: Mother throw up five childrens in Ganga river.
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.