19 April 2024, Friday

Related news

April 19, 2024
April 16, 2024
April 14, 2024
April 7, 2024
April 6, 2024
March 31, 2024
March 30, 2024
March 29, 2024
March 26, 2024
March 25, 2024

മകൾ അമ്മയെ കെട്ടിയിട്ടു മർദ്ദിച്ച സംഭവം; കേസെടുത്ത് മനുഷ്യാവകാശ കമ്മീഷനും പൊലീസും

Janayugom Webdesk
പത്തനാപുരം
June 6, 2022 4:02 pm

കൊല്ലം പത്തനാപുരത്ത് അമ്മയെ മകള്‍ കെട്ടിയിട്ട് മര്‍ദ്ദിച്ച സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷനും പൊലീസും കേസെടുത്തു. മര്‍ദ്ദനത്തില്‍ പരിക്കേറ്റ അമ്മ ലീലാമ്മയുടെയും പഞ്ചായത്ത് അഗത്തിന്റെയും മൊഴിയുടെ അടിസ്ഥാനത്തിലാണ് മകള്‍ ലീനയ്ക്കെതിരെയാണ് കെസെടുത്തത്. മനുഷ്യാവകാശ കമ്മീഷൻ സ്വമേധയായാണ് കേസെടുത്തിട്ടുള്ളത്.

ക‍ഴിഞ്ഞ ദിവസം നെടുംപറമ്പ് പാക്കണംകാലായില്‍ പഞ്ചായത്ത് അംഗത്തിന്റെ അയൽവാസി കൂടിയായ പാലപ്പള്ളിൽ വീട്ടിൽ ലീനയാണ് അമ്മ ലീലാമ്മയെ വീട് തട്ടിയെടുക്കാൻ വേണ്ടി മർദ്ദിച്ചതെന്ന് പറയുന്നു. ലീന വയോധികയായ മാതാവ് ലീലാമ്മയെ വീട്ടുമുറ്റത്തുള്ള ഇരുമ്പ് തൂണിൽ കെട്ടിയിട്ട് മർദ്ദിക്കുകയായിരുന്നു. നിലവിളി കേട്ടെത്തിയ പഞ്ചായത്ത് അംഗം അർഷാമോൾ ഉൾപ്പെടെയുള്ള അയൽവാസികൾ വിഷയത്തില്‍ ഇടപെട്ടു. അക്രമം ചോദ്യംചെയ്ത പഞ്ചായത്ത് അംഗത്തെ മുടിയിൽ കുത്തിപ്പിടിച്ച് ഗേറ്റിനകത്തേക്ക് ലീന തള്ളി വീഴ്ത്തുകയായിരുന്നു.

നിലത്തുവീണ പഞ്ചായത്ത് അംഗത്തെ മുടിയിൽ നിന്നും പിടിവിടാതെ ക്രൂരമായി മർദ്ദിക്കുകയും ചെയ്തു. ഒടുവിൽ നാട്ടുകാരും പഞ്ചായത്ത് അംഗത്തിന്റെ ഭർത്താവും ചേർന്നാണ് ഇവരെ പിടിച്ചു മാറ്റുകയായിരുന്നു. പരുക്കേറ്റ പഞ്ചായത്തംഗം ആശുപത്രിയിൽ ചികിത്സയിലാണ്.
പ്രതിയായ ലീന നാട്ടുകാരെ അസഭ്യം പറയുകയും മർദ്ദിക്കാൻ ശ്രമിക്കുകയും ചെയ്തതായും പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. ലീന മുൻപും മാതാവിനെ ഉപദ്രവിച്ചിരുന്നതായി പ്രാദേശവാസികൾ പറയുന്നു.ലീനയും ആശുപത്രിയില്‍ ചികിത്സയിലാണ്.

Eng­lish Summary:mother tied up and beat­en by Daugh­ter; The case was reg­is­tered by the Human Rights Com­mis­sion and the police
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.