Web Desk

May 10, 2020, 2:16 pm

മാതൃദിനത്തിൽ അമ്മയ്ക്ക്‌ ആദരം അർപ്പിച്ചുകൊണ്ട്‌ ഫോട്ടോകൾ കൊണ്ട്‌ വേറിട്ട ഒരു മ്യൂസിക്‌ വീഡിയോ

Janayugom Online

ലോകം മുഴുവൻ കൊറോണ ഭീതിയില്‍ നടുങ്ങിയിരിക്കവേയാണ് ഒരു മാതൃദിനം കൂടി കടന്നു പോകുന്നത്. അമ്മയ്ക്ക് പകരം അമ്മ മാത്രം. അതുകൊണ്ട് തന്നെ അമ്മയെ ഓര്‍ക്കുവാൻ ഒരു പ്രത്യേക ദിനത്തിന്റെ ആവശ്യം ഇല്ല. 1905 ല്‍ അമ്മ മരിച്ചതിനെ തുടര്‍ന്ന് അന്ന റീവെസ് ജാര്‍വിസ് മാതൃദിന പ്രചാരണത്തിന് തുടക്കമിട്ടത് മുതലാണ് മാതൃദിനം ആഘോഷിച്ച് തുടങ്ങിയത്.

എപ്പോഴും വഴക്കിട്ടാലും പിണങ്ങിയിരുന്നാലും അമ്മയോട് സ്നേഹം സൂക്ഷിക്കുന്നവര്‍ തന്നെയാണ് എല്ലാ മക്കളും. അത് പോലെ തന്നെ അമ്മയും. മക്കളോട് ദേഷ്യം കാണിച്ച് പിരിഞ്ഞിരിക്കാനോ വേദനിപ്പിക്കാനോ സാധിക്കില്ല. എന്നിരുന്നാലും തിരക്കിട്ട ജീവിതത്തിനിടയില്‍ അത്തരമൊരു ദിനത്തിന്റെ ആവശ്യകത ഏറുകയാണ്.

മാതൃ ദിനത്തില്‍ അമ്മയ്ക്ക് ആര്‍പ്പിച്ചുകൊണ്ട് ഫോട്ടോകള്‍ ഉപയോഗിച്ച് തയ്യാറാക്കിയ മ്യൂസിക്കല്‍ വീഡിയോ ഇപ്പോള്‍ യൂട്യൂബില്‍ ഏറെ ശ്രദ്ധ നേടുകയാണ്‌. അരുണ്‍ രവിയുടെ സംവിധാനത്തില്‍ പിറന്ന വീഡിയോയ്ക്ക് വരികളെഴുതിയതും സംഗീതം നിര്‍വഹിച്ചതും അശ്വിൻ വര്‍മ്മയാണ്.

വീഡിയോ കാണം;