മരണപ്പെട്ട അമ്മയുടെ മൃതദേഹം അഴുക്ക് ചാലിൽ വലിച്ചെറിഞ്ഞ മകൻ പൊലീസ് പിടിയിൽ. മാവേലിക്കര സ്വദേശി അലക്സ് ബേബിയാണ് പിടിയിലായത്. വ്യാഴ്ച പാലാ കാർമൽ ആശുപത്രിക്ക് സമീപത്തെ കല്ക്കിനടിയിൽ നിന്നാണ് അമ്മുക്കുട്ടി ബേബിയുടെ മൃതദേഹം കണ്ടെത്തിയത്.
ബുധനാഴ്ചയാണ് വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് 76 കാരിയായ അമ്മുകുട്ടി ലോഡ്ജിൽ വെച്ചാണ് മരിച്ചത്. അന്ന് രാത്രി തന്നെ അമ്മയുടെ മൃതദേഹവുമായി കാറിൽ ചങ്ങനാശ്ശേരി, പുതുപ്പള്ളി,പാലാ, എന്നിവടങ്ങളിലൂടെ സഞ്ചരിച്ചു. കാറിൽ നിന്ന് മൃതദേഹം പുറത്തേയ്ക്ക് വീണുപോകാതെയിരിക്കാൻ സീറ്റ് ബെൽറ്റിട്ടായിരുന്നു സഞ്ചാരം.
അമ്മയുടെ പേരിലുണ്ടായിരുന്ന വസ്തു പത്തു വർഷം മുൻപ് വിറ്റ ശേഷമാണ് അലക്സ് ഈ ക്രൂര കൃത്യത്തിന് മുതിർന്നത്. പണം ധൂർത്തടിച്ച് കളഞ്ഞ ശേഷം അലക്‌സും അമ്മയും കൂടെ കോട്ടയത്തെ ഒരു ലോഡ്ജിലായിരുന്നു താമസം. കലുങ്കിനടിയിൽ മൃതദേഹം വലിച്ചെറിഞ്ഞ് കാർ സമീപത്തെ പാർക്കിങിൽ ഇട്ടതിന് ശേഷം തിരുവല്ല, അടൂർ ഭാഗങ്ങളിലേക്ക് ബസിൽ പോകുകയായിരുന്നു. കാർ തിരികെ എടുക്കാൻ എത്തിയപ്പോഴാണ് പാലാ ഡിവൈഎസ്‌പി യുടെ നേത്രത്വത്തിലുള്ള സംഘം ഇയാളെ പിടികൂടിയത്.
അമ്മയുടെ ശവസംസ്കാരത്തിന് കൈയിൽ പണം ഇല്ലാത്തതിനാലാണ് മൃതദേഹം കലങ്കിൽ വലിച്ചെറിയേണ്ടി വന്നതെന്ന് പ്രതി പോലീസിനോട് പറഞ്ഞു. ഇയാൾക്കെതിരെ മാവേലിക്കര പൊലീസ് സ്റ്റേഷനിൽ നിരവധി കേസുകളുണ്ട്. അമ്മയെ അലക്സ് അപായപ്പെടുത്തിയതാണോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.
ENGLISH SUMMARY: Mothers dead body in canal
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.