April 2, 2023 Sunday

Related news

February 23, 2022
February 19, 2022
February 11, 2022
January 12, 2022
December 29, 2021
December 27, 2021
July 16, 2021
July 13, 2021
July 13, 2021
July 10, 2021

80% അമ്മമാരും പ്രാതലുണ്ടാക്കുന്ന ജോലി ആസ്വദിക്കുന്നില്ലെന്ന് സര്‍വേ ഫലം

Janayugom Webdesk
കൊച്ചി
March 12, 2020 4:42 pm

ഒരു ദിവസത്തെ ഏറ്റവും പ്രധാന ഭക്ഷണം പ്രാതലാണെന്ന കാര്യം ഇന്ന് പരക്കെ അറിവുള്ളതാണെങ്കിലും പ്രാതലുണ്ടാക്കുന്ന ജോലി ചെയ്യുന്ന രാജ്യത്തെ അമ്മമാര്‍ ആ ജോലി അത്ര കണ്ട് ആസ്വദിക്കുന്നില്ലെന്ന് സര്‍വേ ഫലം. പ്രമുഖ ഗൃഹോപകരണ ബ്രാന്‍ഡായ വി-ഗാര്‍ഡ് അപ്ലയന്‍സസും ഉപയോഗിക്കുന്നവര്‍ തന്നെ വിവിധ ഭാഷകളിലുള്ള ടെക്സ്റ്റ്, വിഡിയോ, ഓഡിയോ ഉള്ളടക്കം സൃഷ്ടിക്കുന്ന (യൂസര്‍ ജനറേറ്റഡ് കണ്ടെന്റ്) സ്ത്രീകള്‍ക്കായുള്ള മുന്‍നിര പ്ലാറ്റ്‌ഫോമായ മോംസ്‌പ്രെസോ.കോമും ചേര്‍ന്ന് രാജ്യത്തെ 500 അമ്മാര്‍ക്കിടയില്‍ നടത്തിയ സര്‍വേയിലാണ് ഈ അഭിപ്രായം ഉയര്‍ന്നു വന്നരിക്കുന്നത്.

രാവിലത്തെ ഏറ്റവും തിരക്കേറിയ സമയത്ത് മക്കളെ സ്‌കൂളിലാക്കാനും ജോലി ചെയ്യുന്ന സ്ത്രീകളാണെങ്കില്‍ അതിനു തയ്യാറെടുക്കാനുമെല്ലാം ശ്രമിക്കുന്നതിനിടയിലാണ് പ്രാതല്‍ പാചകം ചെയ്യുന്നത് എന്നതു കണക്കിലെടുത്ത് ഈ സമയത്ത് സ്ത്രീകള്‍ അനുഭവിക്കുന്ന മാനസിക സമ്മര്‍ദ്ദം അറിയാന്‍ ലക്ഷ്യമിട്ടാണ് സര്‍വേ സംഘടിപ്പിച്ചത്. പാചകം ഇഷ്ടമുള്ളവര്‍ക്കിടയില്‍പ്പോലും രാവിലത്തെ ഈ ഓട്ടപ്പാച്ചില്‍ ഒട്ടും ആസ്വാദ്യകരമല്ലെന്നാണ് കണ്ടെത്തല്‍. സര്‍വേയില്‍ പങ്കെടുത്ത 84% സ്ത്രീകളും രാവിലത്തെ അടുക്കള ഏറെ മാനസിക പിരിമുറുക്കം തരുന്ന സ്ഥലമാണെന്ന് അഭിപ്രായപ്പെട്ടു.

സംസാരിച്ച പത്തില്‍ എട്ട് അമ്മമാരും പ്രാതലിന് ഏറെ ഓപ്ഷനുകള്‍ ഇല്ലെന്നും പറഞ്ഞു. പ്രാതലുണ്ടാക്കുന്നതില്‍ എന്തെങ്കിലും തരത്തിലുള്ള സഹായം ലഭിക്കുന്നത് നന്നായിരിക്കുമെന്ന് 80% അമ്മമാര്‍ പറഞ്ഞപ്പോള്‍ പത്തില്‍ ഏഴ് അമ്മമാരും പറഞ്ഞത് മറ്റാരുടേയും സഹായമില്ലാതെ വീട്ടിലെ എല്ലാ ഭക്ഷണവും തങ്ങള്‍ തന്നെയാണ് ഉണ്ടാക്കുന്നത് എന്നാണ്. പത്തില്‍ ഏഴ് അമ്മമാര്‍ അടുക്കളജോലിയില്‍ തങ്ങളുടെ ഭര്‍ത്താക്കന്മാരുടെ സഹായം പ്രതീക്ഷിക്കുന്നവരുമാണ്.

ഇക്കാര്യത്തില്‍ ഇന്ത്യയിലെ അമ്മമാരുടെ അവസ്ഥ മനസ്സിലാക്കാന്‍ സര്‍വേ ഏറെ സഹായിച്ചെന്ന് വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് ഡയറക്ടറും സിഒഒയുമായ വി രാമചന്ദ്രന്‍ പറഞ്ഞു. പാചകമാണ് ഒരു കുടുംബത്തെ ഒന്നിപ്പിക്കുന്ന ഏറ്റവും പ്രധാന കാര്യങ്ങളിലൊന്ന്. മികച്ച കാര്യക്ഷമതയും ഉപയോഗക്ഷമതയും ലളിതമായ ഉപയോഗക്രമവുമുള്ള തങ്ങളുടെ ഗൃഹോപകരണങ്ങള്‍ ഇക്കാര്യത്തില്‍ അവര്‍ക്ക് ഏറെ സഹായകമാണെന്നും അദ്ദേഹം പ്രത്യാശിച്ചു. പുതിയ പാചകവിധികള്‍ പരീക്ഷിക്കാന്‍ 80% അമ്മമാരും തയ്യാറാണ്. എന്നാല്‍ അതിനുള്ള ഉപകരണങ്ങള്‍ അവര്‍ക്കില്ല. ഈ പശ്ചാത്തലത്തില്‍ വി-ഗാര്‍ഡ് പുതുതായി അവതരിപ്പിച്ചിട്ടുള്ള ഗൃഹോപകരണങ്ങള്‍ പ്രാതലുണ്ടാക്കുന്ന കാര്യത്തില്‍ അവര്‍ക്ക് ഏറെ വൈവിധ്യവും പിന്തുണയും നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയിലെ അമ്മമാര്‍ അനുഭവിക്കുന്ന ഏറ്റവും പിരിമുറുക്കമുള്ള സന്ദര്‍ഭം ഏതെന്ന് സര്‍വേ തുറന്നു കാട്ടിയെന്ന് മോംസ്‌പ്രെസോ.കോം സഹസ്ഥാപകനും സിഇഒയുമായ വിശാല്‍ ഗുപ്ത പറഞ്ഞു. ഇത് ഒരു തുടക്കമാണെന്നും അമ്മമാരുടെ ആവശ്യങ്ങള്‍ സംബന്ധിച്ചുള്ള ഒരു ചര്‍ച്ച ഇവിടെ ആരംഭിക്കേണ്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.70%-ലേറെ അമ്മമാര്‍ ഇന്റര്‍നെറ്റിലെ പാചകക്ലാസുകള്‍ കാണുന്നവരും 55%-ത്തോളം പേര്‍ സമൂഹ മാധ്യമങ്ങളില്‍ ഒരു സെലിബ്രിറ്റി ഷെഫിനെയെങ്കിലും ഫോളോ ചെയ്യുന്നവരുമാണ്.

Eng­lish Sum­ma­ry: Moth­ers do not likes to make breakfast

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.