Web Desk

January 05, 2020, 6:24 pm

അമ്മയുടെ സുഹൃത്ത് നാല് വയസ്സുകാരനെ പീഡിപ്പിച്ച കേസ്; രണ്ടാംഘട്ട വിചാരണ നാളെ

Janayugom Online

തൊടുപുഴ: അമ്മയുടെ സുഹൃത്ത് നാല് വയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ രണ്ടാംഘട്ട വിചാരണ നാളെ തുടങ്ങും. തൊടുപുഴ പോക്സോ കോടതി മുമ്പാകെയാണ് വിചാരണ പുരോഗമിക്കുന്നത്. ഒന്നാം ഘട്ട വിചാരണയിൽ പീഡനത്തിന് ഇരയായ കുട്ടി ഉൾപ്പടെ 15 സാക്ഷികൾ പ്രത്യേക ജഡ്ജി കെ. അനിൽകുമാർ മുമ്പാകെ മൊഴി നൽകി. പ്രതി അരുൺ ആനന്ദിനെ വിചാരണയ്ക്കായി തിരുവനന്തപുരം സെൻട്രൽ ജയിലിൽ നിന്നും മുട്ടം ജില്ലാ ജയിലിലേയ്ക്ക് മാറ്റി. കുട്ടിയെ ചികിത്സിച്ച കോലഞ്ചേരി മെഡിക്കൽ കോളജിലെ ഫോറൻസിക് സർജൻ ഡോ. സുബിൻ ബി

ജോർജ്, ജില്ലാ ആശുപത്രിയിലെ ഡോക്ടർമാരായ ഗിരീഷ് ഫ്രാൻസിസ്, ജാസ്മിൻ ഖാദർ, പ്രിയ ലക്ഷമി എന്നിവർ മൊഴി നൽകി. കട്ടിയുടെ അമ്മൂമ്മ, അമ്മ എന്നിവരുടെയും മൊഴികൾ കോടതി രേഖപ്പെടുത്തി. പോക്സോ കോടതി സ്പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ പി. ബി. വാഹിദ ചീഫ് വിസ്താരം നടത്തി. കേസ് അന്വേഷിച്ച് കോടതിയിൽ കുറ്റപത്രം നൽകിയ തൊടുപുഴ പൊലിസ് ഇൻസ്പെക്ടർ ആയിരുന്ന അഭിലാഷ് ഡേവിഡ് നാളെ മൊഴി നൽകും. പീഡനമേറ്റ് ഏഴ് വയസ്സുകാരൻ കൊല്ലപ്പെട്ട കേസ് വിചാരണയ്ക്കായി പോക്സോ പ്രത്യേക കോടതിയിലേയ്ക്ക് അയച്ചിട്ടുണ്ട്. ജനുവരി 10ന് പ്രതികളായ അരുൺ ആനന്, കുട്ടിയുടെ അമ്മ എന്നിവർ നേരിട്ട് ഹാജരാവണമെന്ന് കോടതി നിർദ്ദേശിച്ചിട്ടുണ്ട്. ഇതിനായി അരുണിനെതിരെ കോടതി വാറണ്ട് പുറപ്പെടുവിച്ചു.

Eng­lish Sum­ma­ry: Moth­er’s friend raped 4‑year-old boy, the Sec­ond hear­ing tomorrow.

you may also like this video;