ആദ്യപ്രസവത്തിൽ ഇരട്ടക്കുഞ്ഞുങ്ങളായാൽ പിന്നീടുള്ള പ്രസവങ്ങൾക്ക് യാതൊരു ആനൂകൂല്യങ്ങൾക്കും അർഹരായിരിക്കില്ലെന്ന് മദ്രാസ് ഹൈക്കോടതി. പിന്നീടുള്ള പ്രസവത്തിലെ കുട്ടിയെ മൂന്നാമത്തെ കുട്ടിയായി കണക്കാക്കും എന്നും കോടതി വ്യക്തമാക്കി.
നിലവിലുള്ള നിയമപ്രകാരം രണ്ട് പ്രസവങ്ങൾക്ക് മാത്രമാണ് ആനൂകൂല്യങ്ങൾ നൽകുന്നത്. ഇരട്ടക്കുട്ടികൾക്ക് ജന്മം നൽകുന്നത് ഒന്നിച്ച് നടക്കുന്ന പ്രക്രിയ അല്ലെന്നും കോടതി ചൂണ്ടിക്കാട്ടി. രണ്ട് കുട്ടികളും ജനിക്കുന്ന സമയത്തെ ഇടവേള കണക്കാക്കിയാണ് അവരുടെ മൂപ്പിളമ നിശ്ചയിക്കുന്നത്. ആഭ്യന്തരമന്ത്രാലയത്തിന്റെ ഹർജി പരിഗണിക്കവെയാണ് ചീഫ് ജസ്റ്റിസ് എ പി സഹിയും ജസ്റ്റിസ് സുബ്രഹ്മണ്യം പ്രസാദും അംഗങ്ങളായ ബെഞ്ചിന്റെ ഈ നീരീക്ഷണങ്ങൾ.
2019 ജൂൺ പതിനെട്ടിന് സിആർപിഎഫ് ഉദ്യോഗസ്ഥയ്ക്ക് ആറ്മാസത്തെ പ്രസവാവധി അനുവദിച്ചത് ശരിവച്ചുകൊണ്ട് സിംഗിൾ ബെഞ്ച് ഉത്തരവിട്ടിരുന്നു. ഇതിനെ ചോദ്യം ചെയ്താണ് ആഭ്യന്തരവകുപ്പ് അപ്പീൽ നൽകിയത്. ഇത്തരം അവധി തമിഴ്നാട് സര്‍ക്കാരിന്റെ നിയമപ്രകാരം ബാധകമല്ലെന്ന് അപ്പീൽ ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. കേന്ദ്ര നിയമപ്രകാരമുള്ള അവധികളാണ് സിആർപിഎഫിന് ബാധകം. ഇവരുടെ രണ്ടാമത്തെ പ്രസവത്തിൽ മൂന്നാമത്തെ കുഞ്ഞിനാണ് ജന്മം നൽകിയിരിക്കുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി. രണ്ടിലേറെ കുട്ടികൾ ഉണ്ടെങ്കിൽ ആനുകൂല്യങ്ങൾക്ക് അർഹത ഉണ്ടാകില്ല. ഇക്കാര്യങ്ങൾ സിംഗിൾ ബെഞ്ച് പരിഗണിച്ചില്ലെന്നും ഡിവിഷൻ ബെഞ്ച് നിരീക്ഷിച്ചു.
English summary: Mothers of twins have no maternity benefits: Madras High Court
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.