Web Desk

ന്യൂഡൽഹി

December 06, 2020, 7:57 pm

വാഹന തൊഴിലാളികള്‍ നാളെ ബന്ദ് നടത്തും

Janayugom Online

ഇന്ധനവില വർധനവിനെതിരായ പ്രതിഷേധ ദിനം ആചരിക്കുന്നതിനും പുതിയ കാർഷിക നിയമങ്ങൾക്കും നിർദ്ദിഷ്ട വൈദ്യുതി ബില്ലിനുമെതിരായ കർഷകരുടെ പ്രക്ഷോഭത്തെ പിന്തുണയ്ക്കുന്നതിനുമായി രാജ്യത്തുടനീളം ഗതാഗത തൊഴിലാളികൾ നാളെ ബന്ദിന് ആഹ്വാനം ചെയ്തു. ട്രക്കറുകൾ, ഓട്ടോ, ടാക്സി, ട്രാൻസ്പോർട്ട് സംവിധാനത്തിന്റെ ഭാഗമായ മറ്റ് വാഹനങ്ങൾ എന്നിവയുടെ ഡ്രൈവർമാർ പ്രതിഷേധത്തിൽ പങ്കു ചേരണമെന്ന് ഗതാഗത തൊഴിലാളികളുടെ സംയുക്ത സംഘടനയായ അഖിലേന്ത്യാ കോർഡിനേഷൻ കമ്മിറ്റി ഓഫ് റോഡ് ട്രാൻസ്പോർട്ട് വർക്കേഴ്സ് ഓർഗനൈസേഷൻ (എഐസിസിഒആർടിഡബ്ല്യൂഒ) ആവശ്യപ്പെട്ടു.
വിവാദമായ മൂന്ന് കാർഷിക നിയമങ്ങൾ റദ്ദാക്കണമെന്ന കർഷകരുടെ ആവശ്യം ബിജെപി സർക്കാർ അംഗീകരിക്കാത്ത പക്ഷം ഗതാഗത തൊഴിലാളികൾ ഡിസംബർ എട്ട് മുതൽ ഉത്തരേന്ത്യയിൽ ഓട്ടം നിർത്തുമെന്ന് അഖിലേന്ത്യാ മോട്ടോർ ട്രാൻസ്പോർട്ട് കോൺഗ്രസ് (എഐഎംടിസി) മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Eng­lish Sum­mery: Motor vehi­cle strike tomorrow

You may like this video also