June 28, 2022 Tuesday

Latest News

June 28, 2022
June 28, 2022
June 28, 2022
June 28, 2022
June 28, 2022
June 28, 2022
June 28, 2022
June 28, 2022
June 28, 2022
June 28, 2022

ഹെൽമെറ്റ് ധരിച്ചില്ലെന്ന കാരണത്താൽ മോട്ടോർ വാഹന നഷ്ടപരിഹാരത്തിൽ കുറവ് വരുത്താനാകില്ലെന്ന് ഹൈക്കോടതി

By Janayugom Webdesk
April 16, 2021

ഹെൽമെറ്റ് ധരിച്ചില്ലെന്ന കാരണത്താൽ മോട്ടോർ വാഹന നഷ്ടപരിഹാരത്തിൽ കുറവ് വരുത്താനാകില്ലെന്ന് ഹൈക്കോടതി. ഹെൽമെറ്റ് ധരിക്കാതിരുന്നത് അപകടത്തിൽ പെട്ടയാളുടെ വീഴ്ചയായി കണക്കാക്കി നഷ്ടപരിഹാരത്തുക കുറച്ച വാഹനാപകട നഷ്ടപരിഹാര ട്രൈബ്യൂണലിൻറെ ഉത്തരവ് റദ്ദാക്കിയാണ് ഹൈക്കോടതിയുടെ വിധി. അതേസമയം ബൈക്കിൽ ഹെൽമെറ്റ് ധരിക്കാതെ യാത്ര ചെയ്യുന്നവർക്കെതിരെ കർശനനടപടി സ്വീകരിക്കണമെന്നും കോടതി വ്യക്തമാക്കി.

ഹെൽമറ്റ് ധരിക്കാതെ ഇരുചക്ര വാഹനങ്ങളിൽ യാത്ര ചെയ്യുന്നത് മോട്ടോർ വാഹന ചട്ടത്തിൻറെ ലംഘനമാണെന്ന ഒറ്റക്കാരണം കൊണ്ട് ഇത്തരം അപകടങ്ങളിലെ ഇൻഷുറൻസ് തുകയിൽ കുറവ് വരുത്തരുതെന്ന് ഹൈക്കോടതി ഉത്തരവിൽ വ്യക്തമാക്കുന്നു. ഓരോ അപകടങ്ങളുടെയും സാഹചര്യം വിലയിരുത്തി വേണം നഷ്ടപരിഹാരത്തിൻറെ കാര്യത്തിൽ തീരുമാനമെടുക്കാൻ.

മോട്ടോർ വാഹനങ്ങളിൽ സഞ്ചരിച്ചവരുടേതല്ലാത്ത പിഴവിൻറെ പേരിലുണ്ടാകുന്ന അപകടങ്ങളിൽ, ഹെൽമെറ്റ് ധരിച്ചില്ലെന്ന കാരണം കൊണ്ട് മാത്രം നഷ്ടപരിഹാരത്തുക കുറയ്ക്കുന്നത് നീതികരിക്കാനാകില്ലെന്ന് ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണൻ വ്യക്തമാക്കി.

അപകടകാരണവും ഹെൽമെറ്റ് ധരിക്കാതിരുന്നതും തമ്മിൽ പ്രത്യക്ഷ ബന്ധമില്ലാത്ത സാഹചര്യങ്ങളിൽ ഹെൽമറ്റ് ധരിക്കാത്തത് വീഴ്ചയായി കണക്കാക്കരുതെന്നും കോടതി വ്യക്തമാക്കി. 2007ൽ തിരൂരങ്ങാടിയിലുണ്ടായ ബൈക്കപകടത്തിൽ മരിച്ചയളുടെ കുടുംബത്തിനുള്ള നഷ്ടപരിഹാരം ഹെൽമെറ്റ് ധരിക്കാത്തതിൻറെ പേരിൽ 20 ശതമാനം കുറച്ചത് ചോദ്യം ചെയ്തുകൊണ്ടുള്ള ഹർജിയിലാണ് ഹൈക്കോടതിയുടെ സുപ്രധാന ഉത്തരവ്.

Eng­lish sum­ma­ry: motor vehi­cle compensation

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.