Thursday
21 Mar 2019

വീണ്ടും എട്ടിന്‍റെ പണി; ടൂറിസ്റ്റ് ബസില്‍ ഇനി ചിത്രപ്പണിയും വേണ്ട

By: Web Desk | Friday 11 January 2019 6:55 PM IST


തിരുവനന്തപുരം: അമിതമായി ശബ്ദസംവിധാനങ്ങളും ലൈറ്റുകളും ഘടിപ്പിച്ച ടൂറിസ്റ്റ് ബസുകള്‍ക്കെതിരെ കര്‍ശന നടപടികള്‍ തുടരുകയാണ്. ഇതേസമയം ഇത്തരം ബസുകള്‍ക്ക് വീണ്ടും എട്ടിന്‍റെ പണി. സിനിമാതാരങ്ങളുടെ പോസ്റ്ററുകളും ബഹുവര്‍ണ ചിത്രങ്ങളും നീക്കംചെയ്യാന്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ ഉത്തരവിട്ടതായാണ് പുതിയ റിപ്പോര്‍ട്ട്.

മറ്റു ഡ്രൈവര്‍മാരുടെ ശ്രദ്ധയാകര്‍ഷിക്കുന്ന ചിത്രങ്ങള്‍ അപകടങ്ങള്‍ക്ക് ഇടയാക്കുന്നതിനെത്തുടര്‍ന്നാണ് നടപടിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ ചിത്രങ്ങള്‍ വാഹനത്തിന്‍റെ പുറം പെയിന്റിന്റെ ഭാഗമാണെന്ന വാദം കോടതി തള്ളിയതോടെയാണ്  ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണറേറ്റ് നടപടികള്‍ കര്‍ശനമാക്കിയത്.

സുസ്മിതയും സണ്ണിയും മലയാളത്തില്‍

ജനുവരി 31-നുള്ളില്‍ ഈ ചിത്രങ്ങള്‍ നീക്കംചെയ്യാത്ത വാഹനങ്ങളുടെ രജിസ്ട്രേഷന്‍ റദ്ദാക്കാനുള്ള നടപടിയുമായി മുന്നോട്ടു പോകാനാണ് അധികൃതരുടെ നീക്കം.

അമിത ശബ്ദസംവിധാനങ്ങളും ലേസര്‍ ലൈറ്റുകളും ഘടിപ്പിച്ച 3668 ടൂറിസ്റ്റ് ബസുകള്‍ ഇതുവരെ പിടികൂടിയിരുന്നു. 2018 സെപ്റ്റംബര്‍ മുതല്‍ ഡിസംബര്‍ വരെ വരെ മാത്രം മോട്ടോര്‍ വാഹനവകുപ്പ്  നടത്തിയ പരിശോധനയുടെ കണക്കാണിത്.

Related News