Web Desk

കാസര്‍കോട്‌

May 11, 2021, 6:58 pm

ലോക്ക്‌ ഡൗണില്‍ ചരക്കുവാഹനങ്ങള്‍ക്‌ സുരക്ഷയേകി മോട്ടോര്‍ വാഹന വകുപ്പ്‌

Janayugom Online

മഞ്ചേശ്വരം മുതല്‍ കാലിക്കടവ്‌ വരെയുള്ള ദേശിയ പാതയിലും മറ്റ്‌ സംസ്ഥാന പാതകളിലും വഴിയുള്ള ചരക്കുഗതാഗതം സുഗമമാകുന്നതിനായി ജില്ലാ കളക്ടര്‍ ഡി.സജിത്‌ ബാബുവിന്റെ നിര്‍ദേശപ്രകാരം മോട്ടോര്‍ വാഹന വകുപ്പ്‌ കാസര്‍കോട്‌ എന്‍ഫോഴ്‌സ്‌മെന്റ്‌ വിഭാഗത്തിന്റെ നേതൃത്വത്തില്‍ വര്‍ക്ക്‌ഷോപ്പ്‌ അസോസിയേഷന്റെ സഹകരണത്തോടെ ബ്രേക്ക്‌ ഡൌണ്‍ സര്‍വീസ്‌ ഈ ലോക്ക്‌ ഡൗണ്‍ കാലത്തും ആരംഭിക്കുന്നതായി ആര്‍ടിഒ എ. .കെ രാധാകൃഷ്‌ണനും എന്‍ഫോഴ്‌സ്‌മെന്റ്‌ ആര്‍ടിഒ ടി. എം.ജേഴ്‌സണും അറിയിച്ചു. ലോക്‌ഡോണ്‍ മൂലം മുഴുവന്‍ വര്‍ക്ക്‌ഷോപ്പുകളും അടഞ്ഞു കിടക്കുന്നതിനാല്‍ ചരക്ക്‌ വാഹനങ്ങള്‍ക്ക്‌ ഉണ്ടാവുന്ന യന്ത്ര തകരാറുകള്‍ പരിഹരിക്കുന്നതിനായി നാല്‌ ബ്രേക്ക്‌ ഡൗണ്‍ സര്‍വീസ്‌ യൂണിറ്റുകള്‍ അടിയന്തിരമായി സജ്ജമാക്കിയതായി ആര്‍ടിഒ അറിയിച്ചു. ലോക്ക്‌. ഇവര്‍ക്കുള്ള പാസുകള്‍ എന്‍ഫോഴ്‌സ്‌മെന്റ്‌ ആര്‍ടിഒ ടി.എം.ജെഴ്‌സണ്‍ വര്‍ക്ക്‌ഷോപ്പ്‌ യൂണിറ്റുകള്‍ക്കു കൈമാറി.ചടങ്ങില്‍ എംവിഐമാരായ ബിനീഷ്‌ കുമാര്‍, സാജു ഫ്രാന്‍സിസ്‌, എഎംവിഐമാരായ ഐ.ജി. ജയരാജ്‌ തിലക്‌, എ.അരുണ്‍ രാജ്‌, എം.സുധീഷ്‌, എസ്‌.ആര്‍.ഉദയകുമാര്‍ എന്നിവര്‍ സന്നിഹിതരായി. ബ്രേക്ക്‌ ഡൌണ്‍ സര്‍വീസുകള്‍ക്കു വേണ്ടി ബന്ധപ്പെടേണ്ട നമ്പറുകള്‍ ടി.വി.ദേവീദാസ്‌ 9847589515, 9446295401, ഗുണേന്ദ്രലാല്‍ സുനില്‍ 9249406347, ജോഷി തോമസ്‌ 8075759659, മനോഹരന്‍ 9447645945.