സംസ്ഥാനത്ത് 12 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ച സാഹചര്യത്തിൽ നിയന്ത്രണങ്ങളുമായി മോട്ടോർ വാഹന വകുപ്പ്. ബസ് ജീവനക്കാരും, യാത്രക്കാരും മുൻ കരുതലുകൾ സ്വീകരിക്കണമെന്ന് ഗതാഗത കമ്മിഷണർ അറിയിച്ചു. സ്വകാര്യ ബസ് ജീവനക്കാർ മാസ്ക് ധരിക്കണമടക്കമുള്ള നിർദേശങ്ങളാണ് സർക്കാർ അറിയിച്ചത്. ഡ്രൈവിംഗ് ടെസ്റ്റ്, ലേണേഴ്‌സ് ടെസ്റ്റ് തുടങ്ങിയവയ്ക്ക് നിയന്ത്രണമേർപ്പെടുത്തി.
ഗതാഗത കമ്മീഷണര്‍ പുറപ്പെടുവിച്ച നിര്‍ദേശങ്ങള്‍
1. ബുധനാഴ്ച മുതല്‍ 17 വരെ ലേണേഴ്സ് ടെസ്റ്റ്, ഡ്രൈവിംഗ് ടെസ്റ്റ് എന്നിവക്ക് നിയന്ത്രണമേര്‍പ്പെടുത്തി. അത്യാവശ്യമാണെങ്കില്‍ ഉദ്യോഗസ്ഥരും പരീക്ഷക്ക് വരുന്നവരും കൃത്യമായി മുന്‍കരുതലുകള്‍ സ്വീകരിക്കണം.
2. പത്തനംതിട്ട, കോട്ടയം, കൊല്ലം ജില്ലകളില്‍ എന്‍ഫോഴ്സ്മെന്‍റ് നടപടികള്‍ പട്രോളിംഗ് മാത്രമായി ചുരുക്കി.
3. വകുപ്പിന്‍റെ കീഴിലുള്ള വാഹനങ്ങള്‍ രോഗികളെ ആശുപത്രിയിലെത്തിക്കാന്‍ ഏത് സമയവും വിട്ടുനല്‍കണം.
4. സ്വകാര്യ ബസുകളിലെ ഡ്രൈവര്‍, കണ്ടക്ടര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ സുരക്ഷാ മുന്‍കരുതല്‍ സ്വീകരിക്കുകയും മാസ്ക് ധരിക്കുകയും വേണം.
5. ബസ് യാത്രക്കാരും മുന്‍കരുതലുകള്‍ സ്വീകരിക്കണം.
6. സ്വകാര്യബസുകളിലും ബസ് സ്റ്റാന്‍ഡുകളിലും സര്‍ക്കാര്‍ നിഷ്കര്‍ഷിക്കുന്ന സുരക്ഷാ മുന്‍കരുതലുകളുടെ നോട്ടീസ് പതിപ്പിക്കണം.
7. ബസ് സ്റ്റേഷനുകളില്‍ വ്യക്തി ശുചിത്വം പാലിക്കുന്നതിനുള്ള സംവിധാനങ്ങള്‍ നിര്‍ബന്ധമായും ബന്ധപ്പെട്ട ബസ് സ്റ്റേഷന്‍ മാനേജ്മെന്‍റുകള്‍ ഒരുക്കണം.
ENGLISH SUMMARY: Motor vehicle department released precaution notice against corona
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.