ആറിഞ്ച് ഫോണിനെ മടക്കി കൈവെള്ളയിൽ വെക്കാം: പുത്തൽ ഫോണുമായി മോട്ടറോള

Web Desk
Posted on March 20, 2020, 4:06 pm

സ്മാർട്ഫോൺ കമ്പനികൾ അനുദിനം പുത്തൻ പരീക്ഷണങ്ങലുമായി രംഗത്തെത്തുമ്പോൾ ഡിസ്പ്ലെയുടെ കാര്യത്തിൽ വിട്ടുവീഴ്ചയൊന്നുമില്ലാതെ ആറിഞ്ച് ഫോണിനെ മൂന്നിഞ്ചാക്കി ചെറുതാക്കുന്ന സാങ്കേതിക വിദ്യയുമായി രംഗത്തെത്തിയിരിക്കുകയാണ് മോട്ടറോള. അമേരിക്കയിലെ ലോസ് ഏഞ്ചൽസിലാണ് മോട്ടറോള തങ്ങളുടെ പുതിയ പരീക്ഷണം അവതരിപ്പിച്ചിരിക്കുന്നത്.

പലതരം പ്രത്യേകതകളുമായാണ് ലെനോവയുടെ ഉടമസ്ഥതയുലുള്ള മോട്ടറോള തങ്ങളുടെ പുതിയ റേസർ ഫോൺ പുറത്തിറക്കുനന്ത്. ആറിഞ്ച് ഡിസ് പ്ലേ ഉള്ള ഫോൺ മടക്കി മൂന്നിഞ്ചോളം ചെറുതാക്കി കൈവെള്ളയിൽ വെക്കാം. പഴയ ഫ്‌ളിപ് ഫോണുകളെ അനുസ്മരിപ്പിക്കുംവിധമുള്ള റേസറിന്റെ മറ്റൊരു സവിശേഷത കോൾ, ടൈം, മ്യൂസിക്ക്, ഗൂഗിൾ അസിസ്റ്റന്റ് തുടങ്ങി ഫോണിലെ അടിസ്ഥാനവിവരങ്ങൾ മടക്കിയാലും പുറമെ നിന്നുതന്നെ ഉപയോഗിക്കാമെന്നതാണ്

ഒലെഡ് എച്ച്ഡി പ്ലസ് (876x2142 പിക്‌സൽസ്) സ്‌ക്രീൻ ആണ് ഫോണിന്റെ പ്രധാന ഡിസ്‌പ്ലേ, സ്‌ക്രീനിന്റെ രണ്ട് പകുതികൾക്കിടയിൽ ഗ്യാപ് ഇല്ല എന്ന് നിർമാതാക്കൾ പറയുന്നു. ഫോൺ മടക്കിക്കഴിഞ്ഞാൽ പുറത്തുകാണുന്ന ഡിസ്‌പ്ലേ 2.7 ഇഞ്ച് വലുപ്പത്തിലാണ്. സെൽഫിയെടുക്കാനും നോട്ടിഫിക്കേഷനുകൾ കാണാനും മ്യൂസിക് പ്ലേബാക്ക് നിയന്ത്രിക്കാനുമെല്ലാം ഈ കുഞ്ഞുസ്‌ക്രീനടെ കഴിയും. 16 മെഗാപിക്‌സലുള്ള പ്രധാന ക്യാമറ തന്നെ സെൽഫി ക്യാമറയയായും ഉപയോഗിക്കാം.അടുത്തവർഷം ജനുവരിയിൽ ഫോൺ വിൽപനക്കെത്തുമെന്നാണ് കരുതുന്നത്.

Eng­lish Sum­ma­ry: motoro­la intro­duc­ing new razar phone

You may also like this video