September 28, 2022 Wednesday

പതിറ്റാണ്ടുകൾക്ക് ശേഷം ബീഹാറിൽ നിന്ന് എവറസ്റ്റ് കൊടുമുടി ദൃശ്യമാകുന്നു ; ട്വിറ്ററിൽ വൈറലായി ദൃശ്യങ്ങൾ

Janayugom Webdesk
May 5, 2020 5:17 pm

ബിഹാറിലെ ഗ്രാമത്തിൽ നിന്ന് നോക്കിയാൽ എവറസ്റ്റ് കൊടുമുടി ദൃശ്യമാകുന്നു. ദശകങ്ങൾക്ക് ശേഷമാണ് ഇത്തരമൊരു കാഴ്ച ദൃശ്യമാകുന്നത്. ബിഹാറിലെ സീതാമാർഹി ജില്ലയിലെ സിംഗ് വാഹിനി ഗ്രാമത്തിൽ നിന്നാണ് മൗണ്ട് എവറസ്റ്റ് ദൃശ്യമാകുന്നത്. ഇതിന്റെ ദൃശ്യങ്ങള്‍ ട്വിറ്ററില്‍ വൈറലായി. ഗ്രാമത്തില്‍ നിന്ന് നൂറുകണക്കിന് കിലോമീറ്റര്‍ അകലെയാണ് മൗണ്ട് എവറസ്റ്റ്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റിതു ജയ്‌സ്വാളാണ് ദൃശ്യങ്ങള്‍ ആദ്യം ട്വീറ്റ് ചെയ്തത്.


താന്‍ ആദ്യമായാണ് ഗ്രാമത്തില്‍ നിന്ന് മൗണ്ട് എവറസ്റ്റ് കാണുന്നതെന്ന് റീതു ട്വീറ്റില്‍ വ്യക്തമാക്കി. പ്രകൃതി അതിന്റെ സന്തുലനം വീണ്ടെടുക്കുന്നുവെന്നും അവര്‍ ട്വീറ്റ് ചെയ്തു. 80കളില്‍ തന്റെ ഭര്‍ത്താവ് ഗ്രാമത്തില്‍ നിന്ന് മൗണ്ട് എവറസ്റ്റ് കണ്ടിരുന്നതായി റിതു വ്യക്തമാക്കി. ആയിരങ്ങളാണ് ചിത്രം റീട്വീറ്റ് ചെയ്തതും അഭിപ്രായം പ്രകടിപ്പിച്ചതും. ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ് ഓഫിസര്‍ പര്‍വീന്‍ കസ്വാനും ചിത്രം റീട്വീറ്റ് ചെയ്തു.

ENGLISH SUMMARY: mount ever­est can be seen from bihar

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.