Janayugom Online
Everest Climber Pemba Sherpa Missing

എവറസ്റ്റ് പര്‍വ്വതാരോഹകന്‍ പെമ്പ ഷെര്‍പയെ കാണാതായി

Web Desk

ഡാർജിലിങ്

Posted on July 15, 2018, 8:17 pm

എട്ട് തവണ എവറസ്റ്റ് കഴടക്കിയ പര്‍വ്വതാരോഹകന്‍ പെമ്പ ഷേര്‍പയെ കാണാതായി. കാരക്കോറം റേഞ്ചില്‍ സാസെര്‍ കങ്ക്രി കൊടുമുടിയില്‍ 7,672 മീറ്റര്‍ പൂര്‍ത്തിയാക്കി ഇറങ്ങുന്ന വഴിയാണ് പെമ്പയെ കാണാതായത്. വെള്ളിയാഴ്ചയാണ് സംഭവം.

ഹിമപരപ്പിലുള്ള വിടവിലേക്ക് പെമ്പ വീണതാകാമെന്നാണ് പൊലീസിന്‍റെ നിഗമനം.

ജൂലായ് 13 മുതല്‍ പെമ്പയുമായി ആശയവിനിമയം നടത്താന്‍ കഴിഞ്ഞിട്ടില്ല. ഇന്ന് രാവിലെ മുതല്‍ അദ്ദേഹത്തെ കണ്ടെത്തുന്നതിനുള്ള അന്വേഷണം പൊലീസ് ആരംഭിച്ചു, ഭാര്യ പറഞ്ഞു.

പെമ്പ അടങ്ങുന്ന സംഘം ജൂണ്‍ 20 നാണ് കൊല്‍ക്കത്തയില്‍നിന്നും എവറസ്റ്റിലേക്കുള്ള യാത്ര ആരംഭിച്ചത്.