14 November 2025, Friday

Related news

November 12, 2025
November 6, 2025
November 5, 2025
November 4, 2025
November 3, 2025
November 2, 2025
November 1, 2025
October 27, 2025
October 26, 2025
October 26, 2025

വിലാപയാത്ര ആലപ്പുഴയില്‍; പ്രിയ നേതാവിന് അന്ത്യാഞ്ജലിയർപ്പിക്കാൻ ജനസാഗരം

Janayugom Webdesk
തിരുവനന്തപുരം
July 23, 2025 9:39 am

മുൻ മുഖ്യമന്ത്രിയും മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവുമായ വി എസ് അച്യുതാനന്ദന്റെ ഭൗതികദേഹവും വഹിച്ചുള്ള വിലാപയാത്ര ആലപ്പുഴയിലെത്തി. തങ്ങളുടെ പ്രിയ നേതാവിനെ അവസാനമായി ഒരു നോക്ക് കാണാനായി ആയിരങ്ങളാണ് ആലപ്പുഴയുടെ വഴിയോരങ്ങളിൽ കാത്തുനിൽക്കുന്നത്. ഇന്നലെ ഉച്ചയ്ക്ക് കൃത്യം രണ്ട് മണിക്ക് തലസ്ഥാനത്തുനിന്ന് ആരംഭിച്ച വിലാപയാത്ര പുലർച്ചെ 1 മണിക്ക് ആലപ്പുഴയിൽ എത്താനാണ് നിശ്ചയിച്ചിരുന്നത്. എന്നാൽ, വഴിയിലുടനീളം തങ്ങളുടെ നേതാവിനെ ഒരു നോക്ക് കാണാൻ കാത്തുനിന്ന ജനങ്ങളുടെ വികാരാവേശത്താല്‍ വി എസിന്റെ അന്ത്യയാത്ര മണിക്കൂറുകൾ വൈകി.

വി എസിന്റെ ഭൗതികശരീരം ആലപ്പുഴയിലെ വീട്ടിലേക്കാണ് കൊണ്ടുപോകുന്നത്. പിന്നീട് തിരുവമ്പാടിയിലെ സിപിഐഎം ജില്ലാ കമ്മിറ്റി ഓഫീസിലും ബീച്ച് റിക്രിയേഷൻ ഗ്രൗണ്ടിലും പൊതുദർശനം നടത്തും. അതിനുശേഷം വലിയ ചുടുകാട്ടിൽ സംസ്കാരം നടക്കും. വി എസ് തന്റെ സമരഭൂമിയിൽ അന്ത്യവിശ്രമം കൊള്ളും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.