June 27, 2022 Monday

Latest News

June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022

പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനം ഒഴിവാക്കാൻ നീക്കം

By Janayugom Webdesk
November 17, 2020

 സ്വന്തം ലേഖകൻ

പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനം വേണ്ടെന്നു വച്ചേക്കും. ഡല്‍ഹിയിലെ കോവിഡ് വ്യാപനം അതിരൂക്ഷമായി മുന്നേറുന്ന സാഹചര്യത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ ഇത്തരമൊരു നീക്കം നടത്തുന്നത്. കേന്ദ്ര മന്ത്രിസഭാ യോഗം തീരുമാനമെടുത്ത് അത് രാഷ്ട്രപതിയെ അറിയിക്കുന്ന മുറയ്ക്കാണ് രാഷ്ട്രപതി പാര്‍ലമെന്റ് അംഗങ്ങള്‍ക്ക് സഭാ സമ്മേളനം സംബന്ധിച്ച് സമന്‍സ് നൽകുന്നത്. നവംബര്‍ അവസാനത്തോടെ ആരംഭിക്കുന്ന ശൈത്യകാല സമ്മേളനം ക്രിസ്മസിനു മുമ്പ് പിരിയുന്നതാണ് പതിവു രീതി. അംഗങ്ങള്‍ക്ക് ചോദ്യങ്ങള്‍ സമര്‍പ്പിക്കാന്‍ രണ്ടാഴ്ചത്തെ സമയവും അനുവദിക്കാറുണ്ട്.

എന്നാല്‍ പാര്‍ലമെന്ററികാര്യ വകുപ്പ് ശൈത്യകാല സമ്മേളനം സംബന്ധിച്ച നിര്‍ദ്ദേശങ്ങളുമായി മുന്നോട്ടു പോയിട്ടില്ലെന്ന വാര്‍ത്തകളാണ് പുറത്തു വരുന്നത്. നിലവിലെ സാമ്പത്തിക കലണ്ടര്‍ മാര്‍ച്ച്-ഏപ്രില്‍ എന്നത് ജനുവരി-ഡിസംബര്‍ ആക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തെ തുണയ്ക്കുന്ന രീതിയിലാകും ബജറ്റ് സമ്മേളനം എന്നാണ് കരുതുന്നത്. കോവിഡിന്റെ മറവില്‍ ഈ അജണ്ടകൂടി നടപ്പാക്കാന്‍ കേന്ദ്രം കൊണ്ടു പിടിച്ച ശ്രമമാണ് നടത്തുന്നത്. പാര്‍ലമെന്റിന്റെ ഇരുസഭകളിലും എന്‍ഡിഎ സ്വാധീനം വര്‍ധിച്ചതോടെ ബിജെപി അജണ്ടയും ഒപ്പം തുടര്‍ പ്രക്രിയയുടെ ഭാഗമായ നിയമ ഭേദഗതികളും വേഗത്തില്‍ പൂര്‍ത്തിയാക്കുകയെന്ന ലക്ഷ്യമാണ് മോഡി സര്‍ക്കാര്‍ മുന്നില്‍ കാണുന്നത്.

ENGLISH SUMMARY:Move to avoid the win­ter ses­sion of Parliament

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.