Site iconSite icon Janayugom Online

രാഹുല്‍ ഗാന്ധിയെ കോണ്‍ഗ്രസ് അദ്ധ്യക്ഷനായി കൊണ്ടുവരാന്‍ നീക്കം; എതിര്‍പ്പുമായി മുതിര്‍ന്ന നേതാക്കള്‍

Rahul Gandhi, president of the Indian National Congress (INC) party, pauses during a news conference at the party's headquarters in New Delhi, India, on Thursday, May 23, 2019. Indian Prime Minister Narendra Modi is set to win a majority on his own in Indias general election, with his Bharatiya Janata Party surging to a commanding lead in vote counting. Photographer: Prashanth Vishwanathan/Bloomberg via Getty Images

രാഹുല്‍ ഗാന്ധിയെ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് കൊണ്ടുവരാന്‍ വീണ്ടും ശ്രമം. കോണ്‍ഗ്രസിന്റെ ചിന്തന്‍ ശിവിറിന് ശേഷം മടക്കി കൊണ്ടുവരാന്‍ ശക്തമായ ശ്രമം. ടീം രാഹുലാണ് ഈ നീക്കത്തിന് പിന്നിലുള്ളത്. നിര്‍ണായകമായ നീക്കമാണിത്. കോണ്‍ഗ്രസിലെ ഒരു വിഭാഗവും ഇതോടൊപ്പമുണ്ട്. 

എന്നാല്‍ ജി23 അടക്കമുള്ളവര്‍ ഇതിനോട് എങ്ങനെ പ്രതികരിക്കുമെന്ന് വ്യക്തമല്ല. രാഹുല്‍ അല്ലാതെ മറ്റേതെങ്കിലും നേതാക്കള്‍ എന്ന നിലപാടിലാണ് കോണ്‍ഗ്രസിലെ നല്ലൊരു ഭാഗം. എന്നാല്‍ മത്സരിക്കാന്‍ ആരും തയ്യാറുമല്ല. ജി23 നേരത്തെ അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുമെന്ന് കരുതിയെങ്കിലും രാഹുലുമായി സമവായത്തിലെത്തിയതോടെ അതുണ്ടാവില്ലെന്ന് ഉറപ്പാണ്. ചിന്തന്‍ ശിവിറിന് മുമ്പ് കോണ്‍ഗ്രസിലെ ഒരു വിഭാഗമാണ് രാഹുലിനെ തിരിച്ചുകൊണ്ടുവരാനുള്ള ശ്രമം നടത്തുന്നത്. അധ്യക്ഷ സ്ഥാനത്തേക്ക് രാഹുല്‍ മതിയെന്നാണ് ഇവരുടെ നിലപാട്. കഴിഞ്ഞ ദശാബ്ദത്തിനിടയില്‍ കോണ്‍ഗ്രസ് ഏറ്റവും നല്ല പ്രകടനം കാഴ്ച്ചവെച്ചത് രാഹുല്‍ അധ്യക്ഷനായിരുന്നപ്പോഴാണെന്ന് ഇവര്‍ പറയുന്നു.

കോണ്‍ഗ്രസിന്റെ മികച്ച പ്രകടനങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് ഇവര്‍ രാഹുലിന്റെ വരവിനെ സ്വാഗതം ചെയ്യുന്നത്. നിയമസഭാ തിരഞ്ഞെടുപ്പുകള്‍ ആ വര്‍ഷം ജയിക്കാന്‍ കാരണം, തീരുമാനങ്ങള്‍ വേഗത്തില്‍ എടുക്കുകയും ചെയ്തത് കൊണ്ടാണെന്ന് ടീം രാഹുല്‍ പറയുന്നു. ആ വര്‍ഷം മോഡി സര്‍ക്കാരിനെ വെല്ലുവിളിക്കാനാവുമെന്ന് രാഹുല്‍ തെളിയിച്ചിരുന്നു. അതേസമയം രാഹുലിന്റെ ടീമിന്റെ വാദങ്ങള്‍ എല്ലാവരും അംഗീകരിച്ചിട്ടില്ല. 2018ലെ അതേ ടീം വേണമെന്ന നിര്‍ദേശവുമുണ്ട്. 2018 കോണ്‍ഗ്രസിന്റെ ബെസ്റ്റാണെന്ന കാര്യത്തില്‍ ഉറച്ച് നില്‍ക്കുകയാണ് പ്രവീണ്‍ ചക്രവര്‍ത്തി. ഡാറ്റാ അനലറ്റിക് ടീമിന്റെ ഹെഡാണ് അദ്ദേഹം. രാഹുല്‍ ഗാന്ധി അധ്യക്ഷനായിരുന്ന സമ്പൂര്‍ണ വര്‍ഷമാണ് അതെന്നും പ്രവീണ്‍ ചക്രവര്‍ത്തി ചൂണ്ടിക്കാണിക്കുന്നു.

ഡിസംബര്‍ 2017ലാണ് രാഹുല്‍ അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടത്. മെയ് 2019 വരെ രാഹുല്‍ തുടര്‍ന്നിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 52 സീറ്റില്‍ മാത്രം വിജയിച്ച് കോണ്‍ഗ്രസ് തകര്‍ന്നുപോയതിനെ തുടര്‍ന്നായിരുന്നു രാജിതോല്‍വിയുടെ ഉത്തരവാദിത്തം രാഹുല്‍ ഏറ്റെടുക്കുകയും ചെയ്തു. കോണ്‍ഗ്രസ് 2018ല്‍ ഏത് രീതിയില്‍ പ്രവര്‍ത്തിച്ചുവോ ആ നിലയിലേക്ക് പാര്‍ട്ടിയെ തിരിച്ചുകൊണ്ടുപോകണമെന്നാണ് ആവശ്യം. 2017ലെ ഗുജറാത്ത് തിരഞ്ഞെടുപ്പില്‍ വിജയത്തിന്റെ വക്കിലെത്തിച്ച രാഹുലിന്റെ മിടുക്കും ഇവര്‍ ചൂണ്ടിക്കാണിക്കുന്നു. 2014 മുതല്‍ 2017 വരെയുള്ള ദുരന്ത കാലയളവും ഇതോടൊപ്പം നേതാക്കള്‍ ചൂണ്ടിക്കാണിക്കുന്നു.

മഹാരാഷ്ട്രയിലും കേരളത്തിലും അടക്കം ഭരണം നഷ്ടമായതും, എന്‍സിപി, ഡിഎംകെ അടക്കമുള്ള കക്ഷികളെ നഷ്ടമായതും കോണ്‍ഗ്രസിന് തിരിച്ചടിയായിരുന്നു. ഗുജറാത്ത് പക്ഷേ കോണ്‍ഗ്രസിലെ മാറ്റത്തിന്റെ വഴിത്തിരിവായിരുന്നുവെന്ന് പ്രവീണ്‍ ചക്രവര്‍ത്തി പറയുന്നുപുത്തന്‍ ആശയവും പുതുരക്തവും ചേര്‍ന്നതായിരുന്നു അന്നത്തെ ടീം. ശശി തരൂരിന്റെ നേതൃത്വത്തില്‍ പ്രൊഫഷണലുകള്‍ കോണ്‍ഗ്രസിലെത്തി. ഇവര്‍ കോണ്‍ഗ്രസിലേക്ക് യുവ നേതാക്കളെ കൊണ്ടുവന്നു. ഒപ്പം സോഷ്യല്‍ മീഡിയ ടീമും ഡാറ്റ അനലറ്റിക്‌സ് ടീമും തിളങ്ങിയെന്നും, അതാണ് വിജയത്തിന് അടുത്തെത്താന്‍ കാരണമെന്നാണ് വിലയിരുത്തല്‍. 

2018 മെയില്‍ കോണ്‍ഗ്രസ് ജെഡിഎസ്സുമായി ചേര്‍ന്ന് സര്‍ക്കാരുണ്ടാക്കി. പിന്നീട് മൂന്ന് സംസ്ഥാനങ്ങളായ ഛത്തീസ്ഗഡ്, രാജസ്ഥാന്‍, മധ്യപ്രദേശ് എന്നിവ പിടിച്ചു. രാഹുല്‍ രാജിവെച്ച ശേഷം കര്‍ണാടക സര്‍ക്കാരും, മധ്യപ്രദേശ് സര്‍ക്കാരും വീണു എന്നതാണ് വാസ്തവം. രാഹുല്‍ പോയ ശേഷം ഒരിടത്തും കോണ്‍ഗ്രസ് ക്ലച്ച് പിടിച്ചില്ലെന്ന് മാത്രമല്ല, കൈയ്യിലുള്ള പലയിടത്തും അധികാരവും നഷ്ടമായി. അതേസമയം ആത്മവിമര്‍ശനം പാര്‍ട്ടിയില്‍ ആവശ്യമാണെന്ന് സോണിയാ ഗാന്ധി പറഞ്ഞു.

എന്നാല്‍ അത് പാര്‍ട്ടിയുടെ ആവേശത്തെ ഇല്ലാതാക്കുന്ന തരത്തിലാവരുതെന്നും അവര്‍ മുന്നറിയിപ്പ് നല്‍കി. കോണ്‍ഗ്രസിന്റെ തിരിച്ചുവരവ് മാന്ത്രികവടിയൊന്നും കൈവശമില്ല. എല്ലാവരും പ്രവര്‍ത്തിച്ചാല്‍ മാത്രമേ അത് സാധ്യമാകൂ എന്നും സോണിയ പറഞ്ഞു. ഇതിനിടെ രാഹുലിന്റെ ടീമിന്റെ വാദങ്ങള്‍ സീനിയര്‍ നേതാക്കള്‍ തള്ളിക്കളയുന്നു. 2019ല്‍ രാഹുലിന് കീഴില്‍ മത്സരിച്ച് കോണ്‍ഗ്രസ് തകര്‍ന്നതാണ്. അത് പറയാതെ എങ്ങനെയാണ് രാഹുലിനെ വിജയനായകനായി കാണാന്‍ പറ്റുകയെന്നും സീനിയര്‍ നേതാക്കള്‍ ചോദിച്ചു.കപില്‍ സിബല്‍ നേരത്തെതന്നെ രാഹുലിനെതിരേ രംഗത്തു വന്നിരുന്നു

Eng­lish Summary:Move to bring Rahul Gand­hi as Con­gress pres­i­dent; And senior lead­ers in opposition

You may also like this video:

Exit mobile version