കോവിഡ് കാലത്ത് തൊഴിലില്ലായ്മമൂലം നട്ടം തിരിയുന്ന നിരവധി ആളുകളാണ് രാജ്യത്തുടനീളവും നമ്മുടെ സംസ്ഥാനത്തും ഉള്ളത്. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്‍പ്പെടെ നിരവധിപേര്‍ കേരളത്തിലേക്ക് മടങ്ങി. എന്നാല്‍ കോവിഡിന്റെ മറവില്‍ അനേകം മലയാളികളുള്‍പ്പെടെ ജോലിചെയ്യുന്ന തലസ്ഥാനത്തെ ഒരു സ്വകാര്യ കമ്പനി അടച്ചുപൂട്ടാന്‍ നീക്കം തുടങ്ങിയതായുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തു വരുന്നത്. വിദേശരാജ്യങ്ങളിലേക്ക് വസ്ത്രങ്ങള്‍ കയറ്റി അയയ്ക്കുന്ന ടെക്സ്പോര്‍ട്ട് ഇന്റസ്ട്രീസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയാണ് അടച്ചുപൂട്ടുന്നത്. കഴക്കൂട്ടം മേനംകുളം തുമ്പയില്‍ കിന്‍ഫ്ര അപ്പാരല്‍ പാര്‍ക്കില്‍ പ്രവര്‍ത്തിച്ചു വരുന്ന ഈ കമ്പനിയില്‍ മലയാളികളും അതിഥി തൊഴിലാളികളുമുള്‍പ്പെടെ 4500ഓളം പേരാണ് ജോലിനോക്കുന്നത്.
ലോക്ക് ഡൗണിനെ തുടര്‍ന്ന് കമ്പനി അടച്ചു കിടക്കുകയായിരുന്നു. യാതോരു മുന്നറിയിപ്പുമില്ലാതെ കഴിഞ്ഞദിവസം വാട്സ്ആപ്പ് വഴി തൊഴിലാളികളെ കമ്പനി അടച്ചുപൂട്ടാന്‍ പോവുകയണെന്നും എത്രയും വേഗം രാജി സമര്‍പ്പിക്കണമെന്നും അറിയിക്കുകയായിരുന്നു. ഇവിടെ നിന്നും കമ്പനി തെലങ്കാനയിലേക്ക് മാറ്റിസ്ഥാപിക്കാനാണ് മാനേജ്മെന്റ് നീക്കമെന്നാണ് റിപ്പോര്‍ട്ട്. മിനിമം കൂലി നല്‍കണമെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശം പാലിക്കാന്‍ കഴിയില്ലെന്ന വാദമാണ് കമ്പനി ഉന്നയിക്കുന്നത്.
ഈ കോവിഡ് പശ്ചാത്തലത്തില്‍ ഇത്രയധികം സാധാരണക്കാരായ ആളുകള്‍ക്ക് ഒന്നിച്ച് ജോലിനഷ്ടമാകുന്നത് തൊഴില്‍മേഖലയില്‍ വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുക. തൊഴിലാളികളില്‍ നിന്ന് എല്ലാ മാസവും പിഎഫും ഇഎസ്ഐയുടെ തുകയും മാനേജ്മെന്റ് പിടിച്ചിരുന്നു. എന്നാല്‍ ഈ കാര്യത്തിലൊന്നും ഒരു തീരുമാനവും കൈകൊള്ളാതെയാണ് കമ്പനി അന്യസംസ്ഥാനത്തേക്ക് മറ്റാനുള്ള മാനേജ്മെന്റ് നീക്കം. ഇതിനെതിരെ ശക്തമായ പ്രതിഷേധമാണ് തൊഴിലാളികളുടെ ഭാഗത്തു നിന്നും ഉയരുന്നത്. തൊഴിലാളികളാരും രാജിസമര്‍പ്പിക്കില്ലെന്നും തൊഴില്‍ സംരക്ഷിക്കാന്‍ നിയമ നടപടികള്‍ സ്വീകരിക്കുമെന്നുമാണ് തൊഴിലാളികളുടെ നിലപാട്.
English Summary: Move to shut down private company in lock down days
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.