December 2, 2022 Friday

Related news

November 3, 2022
October 28, 2022
October 19, 2022
October 6, 2022
October 3, 2022
September 13, 2022
September 12, 2022
August 31, 2022
August 10, 2022
August 9, 2022

സിനിമ സീരിയല്‍ നടി പ്രസന്നാ സുരേന്ദ്രന്‍ അന്തരിച്ചു

Janayugom Webdesk
തിരുവനന്തപുരം
July 14, 2021 5:09 pm

സീരിയല്‍ സിനിമ നടിയും സാമൂഹിക പ്രവര്‍ത്തകയുമായ പ്രസന്നാ സുരേന്ദ്രന്‍ (63)അന്തരിച്ചു. ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കുട്ടികള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന ചൈല്‍ഡ് പ്രൊട്ടക്റ്റ് ടീം സംസ്ഥാന ചെയര്‍പേഴ്‌സണുമായിരുന്നു. ചികിത്സയ്ക്കിടെ കഴിഞ്ഞ ദിവസം ശസ്ത്രക്രിയയ്ക്ക് വിധേയയായിരുന്നു. 

തുടര്‍ന്ന് ആരോഗ്യസ്ഥിതി മോശമാവുകയും ചൊവ്വാഴ്ച രാത്രിയോടെ മരണം സംഭവിക്കുകയുമായിരുന്നു. എന്റെ സൂര്യപുത്രിക്ക്, സ്ത്രീധനം, തച്ചോളി വര്‍ഗീസ് ചേകവര്‍, ഇന്നലെകളില്ലാതെ, വാദ്ധ്യാര്‍, ഗ്ലോറിയ ഫെര്‍ണാണ്ടസ് ഫ്രം യു.എസ്.എ തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.

ENGLISH SUMMARY:Movie ser­i­al actress Prasan­na Suren­dran has passed away
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.