ഇരിങ്ങാലക്കുടയില്‍ മൊയ്തായ് മത്സരം

Web Desk
Posted on May 02, 2019, 8:22 pm

ഇരിങ്ങാലക്കുട : തായിലാന്റില്‍ ഉല്‍ഭവിച്ച് ലോകമെബാടും പടര്‍ന്നു പന്തലിച്ച കിങ്ങ് ഓഫ് മാര്‍ഷല്‍ ആര്‍ട്‌സ് എന്ന് അറിയപ്പെടുന്ന മൊയ്തായ് മത്സരം ഇരിങ്ങാലക്കുടയില്‍ നടന്നു. കായിക മേഖലയില്‍ വളരെ സ്വാധീനം നേടിയ മൊയ് തായ് ഫൈറ്റ് വരാനിരിയ്ക്കുന്ന ഒളിമ്പിക്‌സില്‍ സ്ഥാനം നേടിയിട്ടുണ്ട്. കഴിവുറ്റ മത്സരാര്‍ത്ഥികളെ സൃഷ്ടിക്കുന്നതിനു വേണ്ടി സ്റ്റേറ്റ്, നാഷണല്‍ അമേച്വര്‍ മത്സരങ്ങളും പ്രൊഫെഷണല്‍ മത്സരങ്ങളും നടത്തുന്നതിന്റെ ഭാഗമായി മൂന്നാമത് പ്രൊഫഷണല്‍ ഫൈറ്റ് ഇരിഞ്ഞാലക്കുട മുന്‍സിപ്പല്‍ മൈതാനത്താണ് നടന്നത്.
നോക്ക് ഔട്ട് ആറ് റൗണ്ടുകളിലായി ഫഌഡ്‌ലെറ്റ് സംവിധാനത്തില്‍ നടന്ന മത്സരങ്ങള്‍ പ്രൊഫ. കെ യു അരുണന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. നഗരസഭ മുന്‍ ചെയര്‍പേഴ്‌സണ്‍ സോണിയ ഗിരി, വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്തംഗം തോമസ് കോലങ്കണ്ണി, കൗണ്‍സിലര്‍ വി സി വര്‍ഗ്ഗീസ് തുടങ്ങിയവര്‍ സംസാരിച്ചു.കേരളത്തിന് അകത്തും പുറത്തും നിന്നുമായി ആണ്‍ പെണ്‍ വിഭാഗങ്ങളില്‍ മത്സരങ്ങള്‍ നടന്നു. വിജയികള്‍ക്ക് ക്യാഷ് അവാര്‍ഡും ട്രോഫിയും സമ്മാനിച്ചു.
ഇരിഞ്ഞാലക്കുട മുന്‍സിപ്പല്‍ മൈതാനത്ത് നടന്ന മൊയ്തായ് മത്സരത്തില്‍ നിന്ന്