September 28, 2022 Wednesday

Related news

November 20, 2021
November 18, 2021
September 30, 2021
September 15, 2021
July 15, 2021
July 15, 2021
May 30, 2021
March 17, 2021
March 16, 2021
March 13, 2021

ബെന്നി ബെഹന്നാൻ യു ഡി എഫ് കൺവീനർ സ്ഥാനം രാജിവെച്ചു

Janayugom Webdesk
കൊച്ചി
September 27, 2020 2:28 pm

ബെന്നി ബെഹന്നാൻ യുഡിഎഫ് കൺവീനർ സ്ഥാനം രാജിവെച്ചു. എറണാകുളത്ത് നടത്തിയ വാർത്താസമ്മേളനത്തിലാണ് രാജി പ്രഖ്യാപനമുണ്ടായത്. ഉമ്മൻചാണ്ടി ഉൾപ്പെടെയുള്ള നേതാക്കളുമായി അഭിപ്രായ വ്യത്യാസമുണ്ടെന്ന വാർത്തകൾ പ്രചരിച്ചത് തന്നെ വേദനിപ്പിച്ചതിനാലാണ് സ്ഥാനം രാജിവെക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. സംഘടനയിലെ ഒരു പാക്കേജിന്റെ അടിസ്ഥാനത്തിലാണ് താൻ കൺവീനറായത് . തനിക്കെതിരെ കൺവീനർ സ്ഥാനത്തെച്ചൊല്ലിയും കേന്ദ്ര നേതൃത്വത്തിന് എതിരാണെന്നുമുള്ള
തരത്തിൽ വാർത്തകൾ പ്രചരിക്കുന്നുണ്ട്. കോൺഗ്രസ് ദേശീയ നേതൃത്വത്തെ അറിയിച്ച ശേഷമാണ് രാജിയെന്നും ബെന്നി ബഹനാൻ വ്യക്തമാക്കി. 

കോൺഗ്രസ്സ് എ ഗ്രൂപ്പിലെ പടലപ്പിണക്കങ്ങളാണ് ബെന്നിയുടെ രാജിയിലൂടെ ഇപ്പോൾ പുറത്തു വന്നിട്ടുള്ളത്.
നേരത്തേ പാർലമെന്റ് തിരഞ്ഞെടുപ്പ് സമയത്ത് എം എം ഹസന് യുഡി എഫ് കൺവീനർ സ്ഥാനം നൽകാനായി ബെന്നിയെ തൽസ്ഥാനത്തുനിന്ന് മാറ്റാൻ ധാരണയായിരുന്നു. എന്നാൽ അതിനോട് സഹകരിച്ചില്ല. പിന്നെയും രാജിക്കായി ആവശ്യമുയർന്നിരുന്നു. ഒടുവിൽ പാർലമെന്റ് സമ്മേളനം കഴിയുമ്പോൾ രാജി വെക്കാമെന്ന് കെ പി സി സി നേതൃത്വത്തെ കഴിഞ്ഞ ദിവസം ഇദ്ദേഹം അറിയിച്ചിരുന്നതാണ്. 

എന്നാൽ പെട്ടെന്ന് വാർത്താസമ്മേളനം വിളിച്ചുകൂട്ടിയുള്ള രാജി പ്രഖ്യാപനം കോൺഗ്രസ്സിനുള്ളിൽ ഒരു പൊട്ടിത്തെറിക്ക് വഴിതുറക്കും. ഉമ്മൻ ചാണ്ടിയിൽ നിന്നും ബെന്നി അകന്നതായി വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ വാർത്താസമ്മേളനത്തിൽ അത്തരം വാർത്തകൾ അടിസ്ഥാന രഹിതമാണെന്നും അത് ഏറെ വേദനിപ്പിച്ചുവെന്നുമാണ് വാർത്താസമ്മേളനത്തിൽ ബെന്നി ബെഹന്നാൻ അഭിപ്രായപ്പെട്ടത്. 

ENGLISH SUMMARY:MP Ben­ny Behnan resigns as UDF convener
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.