ബലാല്‍സംഗത്തിന് വധശിക്ഷയുമായി സര്‍ക്കാര്‍

Web Desk
Posted on November 27, 2017, 10:14 am

കൂട്ടബലാല്‍സംഗത്തിനും 12 വയസ്സോ അതിന് താഴെയോ പ്രായമുള്ള പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്യുന്നതിനും വധശിക്ഷ നല്‍കാന്‍ മധ്യപ്രദേശ്. ഇതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ പുതിയ നിയമം കൊണ്ടുവരുന്നു. ഇതുസംബന്ധിച്ച നിര്‍ദേശം മന്ത്രിസഭ അംഗീകരിച്ചു.
സംസ്ഥാന ധനമന്ത്രി ജയന്ത് മലയ്യയാണ് ഇക്കാര്യം അറിയിച്ചത്. കൂട്ടബലാത്സംഗ കേസുകളിലും വധശിക്ഷ നല്‍കും. ബലാത്സംഗ കേസിലെ കുറ്റവാളികളുടെ ശിക്ഷയിലും പിഴയിലും മാറ്റം വരുത്തുന്നതിനായി ഇന്ത്യന്‍ ശിക്ഷാനിയമത്തില്‍ ഭേദഗതി വരുത്താനും കാബിനറ്റ് അംഗീകാരം നല്‍കി.നാഷണല്‍ ക്രൈം റിക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍പ്രകാരം രാജ്യത്ത് ഏറ്റവും അധികം ബലാല്‍സംഗം നടക്കുന്ന സംസ്ഥാനമാണ് മധ്യപ്രദേശ്. 2016ല്‍പുറത്തുവിട്ട കണക്കുകള്‍പ്രകാരം 2015ല്‍മാത്രം 4391 ബലാല്‍സംഗക്കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. 2014ല്‍ ഇത് 5076 കേസുകളായിരുന്നു.
പുതിയ നിയമനിര്‍മാണത്തിനുള്ള ബില്‍ ഇന്ന് ആരംഭിക്കുന്ന നിയമസഭയുടെ ശീതകാല സമ്മേളനത്തില്‍ അവതരിപ്പിക്കും. ബില്‍ നിയമസഭ പാസാക്കിയാല്‍ രാഷ്ട്രപതിയുടെ അംഗീകാരത്തിനായി അയക്കും.