Web Desk

ന്യൂഡല്‍ഹി

August 06, 2021, 10:15 am

രാജ്യദ്രോഹ വകുപ്പുകള്‍ റദ്ദാക്കണമെന്ന സ്വകാര്യ ബില്‍ എംപി എളമരം കരിം ഇന്ന് രാജ്യസഭയില്‍ അവതരിപ്പിക്കും

Janayugom Online

ഇന്ത്യന്‍ ശിക്ഷാ നിയമത്തില്‍ നിന്നും രാജ്യദ്രോഹ വകുപ്പുകള്‍ റദ്ദാക്കണമെന്ന ആവശ്യം ഉന്നയിച്ച്‌ സ്വകാര്യ ബില്‍ എളമരം കരിം എംപി ഇന്ന് രാജ്യസഭയില്‍ അവതരിപ്പിക്കും. സ൪ക്കാരിന് അനിഷ്ടകരമായത് പറയുന്ന ഏതൊരാളെയും രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്യുന്ന രീതിയാണ് കേന്ദ്രത്തിന്‍റേത്. ഇത് ജനാധിപത്യത്തിന് ചേര്‍ന്നതല്ലെന്നും എംപി എളമരം കരീം പറഞ്ഞു

ഹാഥ്റസ് സംഭവം റിപ്പോ൪ട്ട് ചെയ്ത മാധ്യമപ്രവ൪ത്തകന്‍ സിദ്ധീഖ് കാപ്പന്‍, ഭീമ കൊറഗാവ് കേസിലുള്‍പ്പെട്ട ആക്ടിവിസ്റ്റുകളും അക്കാദമിക് വിദഗ്ധരും ലക്ഷദ്വീപ് വിഷയത്തില്‍ പ്രതികരിച്ച ഐഷ സുല്‍ത്താന എന്നിവരെല്ലാം അകാരണമായി രാജ്യദ്രോഹകുറ്റം ചുമത്തുന്ന കേന്ദ്ര നടപടിക്കിരയായവരാണ്. സര്‍ക്കാറിന് വിഷമം ഉണ്ടാക്കുന്ന അഭിപ്രായം പറയുന്നവരെല്ലാം ഇത്തരത്തില്‍ ആക്രമിക്കപ്പെടുന്ന സാഹചര്യത്തിലാണ് രാജ്യദ്രോഹക്കുറ്റം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബില്ല് അവതരിപ്പിക്കുന്നതെന്ന് സി.പി.എം രാജ്യസഭ എം.പി എളമരം കരീം വ്യക്തമാക്കി .

Eng­lish Sum­ma­ry : mp ela­ma­ram karim on sedi­tion in rajyasabha

You may also like this video :