28 March 2024, Thursday

Related news

January 26, 2024
January 20, 2024
January 19, 2024
November 21, 2023
August 24, 2023
August 20, 2023
August 11, 2023
August 10, 2023
August 2, 2023
July 8, 2023

എം പി കൃഷ്ണപിള്ള കർമ്മധീര പുരസ്‌ക്കാരം മന്ത്രി പി പ്രസാദിന്

Janayugom Webdesk
ആലപ്പുഴ
April 27, 2023 5:01 pm

സ്വാതന്ത്ര്യ സമരസേനാനിയും ആദ്യകാല കമ്യുണിസ്റ്റ് നേതാവുമായിരുന്ന എം പി കൃഷ്ണപിള്ളയുടെ സ്‌മരണക്കായി നൽകുന്ന രാഷ്‌ട്രീയ, സാമൂഹിക, സാംസ്‌കാരിക പരിസ്ഥിതി മേഖലകളിലെ സമഗ്ര സംഭാവനക്കുള്ള കർമ്മ ധീര പുരസ്‌ക്കാരം കൃഷി മന്ത്രി പി പ്രസാദിന് നൽകുമെന്ന് ഫൗണ്ടേഷൻ ഭാവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

10,001 രൂപയും ഫലകവും പ്രശസ്‌തി പത്രവും അടങ്ങുന്ന പുരസ്‌ക്കാരം മെയ് പത്തിന് വൈകുന്നേരം അഞ്ചുമണിക്ക് കൊയ്പ്പള്ളികാരായ്‌മ എം പി നഗറിൽ നടക്കുന്ന ചടങ്ങിൽ ഗാനരചയിതാവ് വയലാർ ശരത്ചന്ദ്രവർമ്മ സമ്മാനിക്കും.ആലപ്പി കോപ്പറേറ്റീവ് സ്പിന്നിംഗ് മിൽ ചെയർമാനായി നിയമിതനായ എ മഹേന്ദ്രനെ ചടങ്ങിൽ ആദരിക്കും. വൃക്ഷ മിത്ര അവാർഡ് ജേതാവ് ദേവകിയമ്മ കൊല്ലകൽ തപോവനത്തിന് കെ പി പരമേശ്വര കുറുപ്പ് പ്രതിഭാ പുരസ്‌ക്കാരവും സമ്മാനിക്കും. എം പി ഫൗണ്ടേഷൻ ചാരിറ്റി ഫണ്ട് യു പ്രതിഭ എംഎൽഎ കായംകുളം പ്രതീക്ഷ ഓൾഡ് ഏജ് ഹോമിന് കൈമാറും.

ചിത്രകാരൻ ജിതേഷ് ജി വരവന്ദനവും സചിത്ര പ്രഭാഷണവും നടത്തും. എം പി കൃഷ്ണപിള്ള, കെ പി പരമേശ്വര കുറുപ്പ് അനുസ്‌മരണ സമ്മേളന ഉദ്‌ഘാടനവും കെ പി പരമേശ്വര കുറുപ്പിന്റെ ഛായചിത്ര അനാശ്ചാദനവും മന്ത്രി പി പ്രസാദ് നിർവഹിക്കും. മെയ് നാലിന് കൊയ്പ്പള്ളികാരായ്‌മയിലെ എം പി കൃഷ്ണപിള്ളയുടെ സ്‌മൃതിമണ്ഡപത്തിൽ നടക്കുന്ന പുഷ്പാർച്ചനക്ക് മുൻ മന്ത്രി ജി സുധാകരൻ നേതൃത്വം നൽകും. വാർത്താ സമ്മേളനത്തിൽ എം പി ഫൗണ്ടേഷൻ ചെയർമാൻ പ്രൊഫ. കെ പി ശ്രീകുമാർ, സെക്രട്ടറി കെ പി കൃഷ്ണകുമാർ, ജില്ലാ പഞ്ചായത്ത് അംഗം കെ ജി സന്തോഷ് എന്നിവർ പങ്കെടുത്തു.

Eng­lish Sum­ma­ry: MP Krish­napil­la Kar­mad­hi­ra Award to Min­is­ter P Prasad

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.