കണ്ണൂരില്‍ എംപി ഓഫീസ് തുറന്നില്ല; യുഡിഎഫില്‍ പ്രതിഷേധം

Web Desk
Posted on July 16, 2019, 6:54 pm

കണ്ണൂര്‍: കണ്ണൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ കെ. സുധാകരന്‍ എംപിയുടെ ഓഫീസ് തുടങ്ങാത്തതില്‍ യുഡിഎഫില്‍ പ്രതിഷേധം. സംസ്ഥാനത്തെ യുഡിഎഫ് എംപിമാരെല്ലാം മണ്ഡലങ്ങളില്‍ എംപി ഓഫീസ് തുടങ്ങിയിട്ട് മാസങ്ങളായി. എന്നാല്‍, കണ്ണൂരില്‍ നിന്നുള്ള കെ. സുധാകരന്‍ മാത്രമാണ് എംപി ഓഫീസ് തുറക്കാത്തത്.

ഓഫീസ് തുറക്കാത്തതിനാല്‍ എംപിക്ക് കൊടുക്കേണ്ട നിവേദനവുമായി എത്തുന്നവര്‍ വലയുകയാണ്. ലീഗ് അടക്കമുള്ള യുഡിഎഫിലെ ഘടകകക്ഷികള്‍ ഇതിനെതിരേ വ്യാപക പ്രതിഷേധം ഉയര്‍ത്തുന്നുണ്ട്. നിലവില്‍ കെ. സുധാകരന്റെ വീട്ടിലാണ് ഓഫീസ് പ്രവര്‍ത്തിക്കുന്നത്.