Web Desk

ന്യൂഡല്‍ഹി

February 13, 2021, 1:25 pm

ഇന്ത്യ- ചൈന അതിര്‍ത്തി മേഖല സന്ദര്‍ശിക്കാനൊരുങ്ങി എംപിമാര്‍

Janayugom Online

ഇന്ത്യ ചൈന സാഹചര്യങ്ങള്‍ കണക്കിലെടുത്ത് അതിര്‍ത്തിയിലെ മേഖല എംപിമാര്‍ സന്ദര്‍ശിക്കും. പാര്‍ലമെന്റിലുള്ള പ്രതിരോധ സമിതിയിലെ അംഗങ്ങളാണ് ഗല്‍വാന്‍ മേഖലയില്‍ സന്ദര്‍ശനം നടത്തുക. സംഘത്തില്‍ രാഹുല്‍ ഗാന്ധി ഉല്‍പ്പെടെയുള്ളവര്‍ ഉണ്ട്. സേന വിന്യാസം അടക്കമുള്ള പ്രദേശത്തെ സ്ഥിതിഗതികള്‍ വിലയിരുത്തുകയാണ് ലക്ഷ്യം. കൂടാതെ സൈനികരുടെ ആവിശ്യങ്ങളും നിര്‍ദേശങ്ങളും സമിതി പരിഗണിക്കും. മേഖലയില്‍ എന്തെങ്കിലും തരത്തിലുള്ള നടപടികല്‍ ആവിശ്യമെങ്കില്‍ അതിനാവിശ്യമായ ശുപാര്‍ശയും സമിതി ചെയ്യും.

eng­lish summary:MPs pre­pare to vis­it India-Chi­na border
you may also like this video