February 4, 2023 Saturday

Related news

December 22, 2022
November 8, 2022
November 5, 2022
September 3, 2022
August 4, 2022
August 1, 2022
July 25, 2022
July 17, 2022
July 16, 2022
June 18, 2022

എംപിമാരുടെ ശമ്പളവും അലവന്‍സും 30% വെട്ടിക്കുറച്ചു: രണ്ടു വർഷത്തേക്ക് എംപി ഫണ്ടില്ല

Janayugom Webdesk
ന്യൂഡൽഹി
April 6, 2020 4:15 pm

പാർലമെന്റ് അംഗങ്ങളുടെ ശമ്പളവും അലവൻസും പെൻഷനും ഒരു വർഷത്തേക്കു 30% വെട്ടിക്കുറയ്ക്കാൻ കേന്ദ്ര മന്ത്രിസഭാ തീരുമാനം. ഇതിനായി ഓർഡിനൻസ് ഇറക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചതായി മന്ത്രി പ്രകാശ് ജാവഡേക്കർ അറിയിച്ചു. ഈ ഏപ്രിൽ ഒന്നു മുതലാണ് തീരുമാനത്തിനു പ്രാബല്യമുണ്ടാവുക. ഒരു വർഷത്തേക്കാണ് ആനുകൂല്യങ്ങൾ വെട്ടിക്കുറയ്ക്കുന്നത്. ഇതിന് 1954ലെ മെമ്ബേഴ്സ് ഒഫ് പാർലമെന്റ് ആക്ട് ഭേദഗതി ചെയ്ത് ഓർഡിനൻസ് ഇറക്കും. രണ്ടു വർഷത്തേക്ക് എം പി ഫണ്ട് ഇല്ല

എംപിമാരുടെ ശമ്പളം നിയമ ഭേദഗതിയിലൂടെ കുറയ്ക്കുന്നതിനു പുറമേ രാഷ്ട്രപതി, ഉപരാഷ്ട്രപതി, സംസ്ഥാന ഗവർണർമാർ എന്നിവർ സ്വമേധയാ ശമ്ബളത്തിൽ വെട്ടിക്കുറവു വരുത്തും. സാമൂഹ്യ ഉത്തരവാദിത്വത്തിന്റെ ഭ്ാഗമാണ് ജാവഡേക്കർ പറഞ്ഞു.

എല്ലാ എംപിമാരുടെയും പ്രാദേശിക വികസന ഫണ്ടിൽനിന്നു പത്തുകോടി വീതം കോവിഡ് ഫണ്ടിലേക്കു മാറ്റും. രണ്ടു വർഷത്തേക്കു പ്രാദേശിക വികസന ഫണ്ട് സസ്പെൻഡ് ചെയ്യാനും തീരുമാനമുണ്ട്.

Updat­ing.…

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.