Janayugom Online
New Delhi: INLD MP Dushyant Chautala drives a tractor to Parliament, on the first day of the winter session, in New Delhi on Friday. PTI Photo by Vijay Verma (PTI12_15_2017_000085B)

പാര്‍ലമെന്റ് സമ്മേളനത്തിന് എംപിയെത്തിയത് ട്രാക്ടറില്‍

Web Desk
Posted on December 15, 2017, 10:21 pm

ന്യൂഡല്‍ഹി: ഹരിയാനയിലെ ഹിസാറില്‍ നിന്നുള്ള ലോക്‌സഭാ എംപി ദുഷ്യന്ത് ചൗട്ടാല ശൈത്യകാല സമ്മേളനത്തിന്റെ ആദ്യ ദിവസം പാര്‍ലമെന്റിലേക്കെത്തിയത് ട്രാക്ടറില്‍.
ട്രാക്ടറുകളെ കാര്‍ഷിക ഉപയോഗങ്ങള്‍ക്കായുള്ള വാഹനമായി കണക്കാക്കാതെ സാധാരണ വാഹനമായി പരിഗണിക്കുന്നതിലുള്ള പ്രതിഷേധമാണ് ഈ യാത്രയിലൂടെ പ്രകടിപ്പിച്ചതെന്നാണ് ചൗട്ടാല പറയുന്നത്. ചരക്ക് നീക്കത്തിനായി ട്രാക്ടര്‍ ഉപയോഗിക്കുന്ന കര്‍ഷകര്‍ക്ക് ടോള്‍ നല്‍കേണ്ടിവരുമെന്നും ചൗട്ടാല പറഞ്ഞു. മോട്ടാര്‍ വാഹന നിയമത്തില്‍ ഇതുമായി ബന്ധപ്പെട്ട മാറ്റം വരുത്തുന്നതിലേക്ക് ശ്രദ്ധ ക്ഷണിക്കാനാണ് ട്രാക്ടര്‍ യാത്രയെന്നും ചൗട്ടാല അറിയിച്ചു.
പാര്‍ലമെന്റ് പരിസരത്തേക്ക് ട്രാക്ടര്‍ കടത്താന്‍ അനുവദിക്കില്ലെന്ന് അറിയിച്ച് ഉദ്യോഗസ്ഥര്‍ രംഗത്തെത്തിയെങ്കിലും ഇതിനായി താന്‍ നേരത്തെ അനുവാദം വാങ്ങിയിരുന്നെന്നാണ് ചൗട്ടാല മറുപടി നല്‍കിയത്. എന്നാല്‍ ചൗട്ടാലയുടെ അസാധാരണ വരവിനെതിരെ 2000 രൂപ പിഴ ചുമത്തിയതായും ട്രാക്ടര്‍ പൊലീസ് കണ്ടുകെട്ടിയതായും റിപ്പോര്‍ട്ടുണ്ട്. ഇന്ത്യന്‍ നാഷണല്‍ ലോക് ദള്‍ (ഐഎന്‍എല്‍ഡി) പാര്‍ട്ടിക്കാരനായ ദുഷ്യന്ത് ചൗട്ടാല ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ എംപി കൂടിയാണ്.