സാഹിത്യ പരിഷത്ത് പുരസ്‌കാരം എം ആര്‍ ചന്ദ്രശേഖരന്

Web Desk
Posted on July 15, 2019, 6:09 pm

കൊച്ചി: സമഗ്ര സംഭാവനയെ മുന്‍ നിര്‍ത്തി എഴുത്തുകാര്‍ക്ക് സമസ്ത കേരള സാഹിത്യ പരിഷത്ത് നല്‍കുന്ന 2018 ലെ പുരസ്‌കാരത്തിന് സാഹിത്യ നിരൂപകനും രാഷ്ട്രീയ ചിന്തകനുമായ എം ആര്‍ ചന്ദ്രശേഖരന്‍ അര്‍ഹനായതായി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 50000 രൂപയും ശില്പവും അടങ്ങുന്നതാണ് പുരസ്‌കാരം.

ആഗസ്റ്റില്‍ തൃശൂരില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരം സമ്മാനിക്കും. വാര്‍ത്താസമ്മേളനത്തില്‍ പരിഷത് പ്രസിഡന്റ് സി രാധാകൃഷ്ണന്‍, വൈസ് പ്രസിഡന്റ് ബാലചന്ദ്രന്‍ വടക്കേടത്ത്, ജനറല്‍ സെക്രട്ടറി ഡോ ടി എന്‍ വിശ്വംഭരന്‍, ട്രഷറര്‍ പി യു അമീര്‍ എന്നിവര്‍ പങ്കെടുത്തു.