October 6, 2022 Thursday

Related news

June 28, 2022
June 11, 2022
June 3, 2022
May 4, 2022
March 31, 2022
March 23, 2022
March 23, 2022
February 19, 2022
February 3, 2022
January 21, 2022

ഒരു ഗ്രാമത്തെ മുഴുവന്‍ മാസ്ക്കണിയിക്കാന്‍ ശ്രീമന്‍ നാരായണന്‍

ഷാജി ഇടപ്പള്ളി
കൊച്ചി
May 5, 2020 3:33 pm
 ഒരു ഗ്രാമത്തിലെ മുഴുവൻ വീടുകൾക്കും സൗജന്യമായി കഴുകി ഉപയോഗിക്കാൻ കഴിയുന്ന തുണികൊണ്ടുള്ള മാസ്കുകൾ സൗജന്യമായി നൽകി മാതൃകയാവുകയാണ് ശ്രീമൻ നാരായണൻ. എറണാകുളം ജില്ലയിലെ  കടുങ്ങല്ലൂർ പഞ്ചായത്തിലെ മുപ്പത്തടം പ്രദേശത്തെ 5000 ഓളം വീടുകളാണുള്ളത്.
ഗ്രാമം മുഴുവന്‍ മഹാത്മാ ഗാന്ധിയുടെ ആത്മകഥയും ഫ്രെയിം ചെയ്ത ഫോട്ടോയും വിതരണം ചെയ്തും തുണിസഞ്ചിയും ഫലവൃക്ഷത്തൈകളും ഔഷധസസ്യങ്ങളും വിതരണംചെയ്തും പക്ഷികൾക്ക് ദാഹജലം നൽകുന്നതിനുള്ള മൺചട്ടികൾ സൗജന്യമായി നാടു മുഴുവൻ ലഭ്യമാക്കിയും ശ്രദ്ധേയമായ സേവനപ്രവര്‍ത്തനങ്ങള്‍ നടത്തിയ ശ്രീമന്‍നാരായണന്‍റ എന്‍റെ ഗ്രാമം ഗാന്ധിജിയുടെ മിഷന്‍ ”കോവിഡ് 19 പ്രതിരോധ യജ്ഞ”മെന്ന പുതിയൊരു പദ്ധതിക്കും തുടക്കം കുറിക്കുകയാണ്.
പദ്ധതിയുടെ ഉള്‍ഘാടനം മെയ് 7ന് മുപ്പത്തടം ഹോട്ടല്‍  ദ്വാരകയില്‍ നടക്കുന്ന ചടങ്ങിൽ കൃഷിമന്ത്രി വി.എസ്.സുനില്‍കുമാര്‍ നിർവഹിക്കും. വി.കെ.ഇബ്രാഹിം കുഞ്ഞ് എം എൽ എ , കടുങ്ങല്ലൂർ പഞ്ചായത്ത് പ്രസിഡൻറ് രത്നമ്മ സുരേഷ് എന്നിവർ പങ്കെടുക്കും.
ENGLISH SUMMARY: Mr. Narayanan to mask a whole village
YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.