ഒടുവിൽ സോഷ്യൽ മീഡിയ അന്വേഷിച്ച് നടന്ന ആ ‘സുന്ദരിയെ’ കണ്ടെത്തി, ആരാണെന്ന് മനസിലായോ?

Web Desk
Posted on January 17, 2020, 6:26 pm

സുന്ദരിയായ ഒരു സ്ത്രീയോടൊപ്പം നടൻ ദീപക് നിൽക്കുന്ന ചിത്രം തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ ദീപക് പങ്കു വച്ചിരുന്നു. ആ ചിത്രത്തിന് താഴെ നടൻ ഗണപതി വിടെടാ അവളെ എന്നൊരു കമന്റും ചെയ്തു. അത് കണ്ടപ്പോൾ മുതൽ ആരാണ് ആ സ്ത്രീ എന്നറിയാൻ സോഷ്യൽ മീഡിയയിൽ പരതുകയായിരുന്നു പ്രേക്ഷകർ. ഒടുവിൽ ആളെ കണ്ടെത്തി.

സത്യത്തിൽ അത് സുന്ദരിയല്ല. മറിച്ച് ഒരു സുന്ദരനാണ്. ആസിഫ് അലി നായകനായി അഭിനയിച്ച ബിടെക് എന്ന ചിത്രത്തിന്റെ സംവിധായകൻ മൃദുൽ നായരാണ് ആ സ്ത്രീവേഷം ധരിച്ച വ്യക്തി. മൃദുൽ സംവിധാനം ചെയ്യുന്ന ഇൻസ്റ്റാഗ്രാമം എന്ന വെബ്‌സീരിസിന്റെ ലൊക്കേഷനിൽ വച്ച് പകർത്തിയ ചിത്രമായിരുന്നു ദീപക് ഷെയർ ചെയ്തത്. വെബ്‌സീരിസിൽ ദീപികിനൊപ്പം മൃദുലും വേഷമിടുന്നുണ്ട്. ആസിഫ് അലി, സൗബിൻ ഷാഹിർ, ഗണപതി, ബാലു വർഗീസ്, സൈജു കുറുപ്പ്, ജീൻ പോൾ ലാൽ എന്നിവരെ അണിനിരത്തി ഒരുക്കുന്ന തട്ടും വെള്ളാട്ടമാണ് മൃദുൽ സംവിധാനം ചെയ്യുന്ന പുതിയ സിനിമ.