എംഎസ് ധോണി മാർച്ച് ഒന്നിന് ഐപിഎൽ ടീമായ ചെന്നൈ സൂപ്പർ കിങ്സിനൊപ്പം ചേരും. ഐപിഎല്ലില്‍ മുന്‍പ് കുറച്ച് ആഴ്ചകള്‍ ധോണി പരിശീലനം നടത്തും. പിന്നീട് നാലഞ്ചു ദിവസത്തേക്ക് നാട്ടിലേക്ക് മടങ്ങുകയും സീസണ് ആരംഭിക്കുന്നത് തൊട്ടുമുന്‍പ് തിരിച്ചെത്തും’ എന്നും ചെന്നൈ സൂപ്പര്‍ കിങ്സുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.
കഴിഞ്ഞ മൂന്ന് ആഴ്ച്ചയായി ട്രെയിനിങ് നടത്തുന്ന സുരേഷ് റെയ്നയും അമ്പാട്ടി റായുഡുവും മാര്‍ച്ച് ഒന്ന് മുതല്‍ ധോണിയ്ക്കൊപ്പം പരിശീലനത്തിനുണ്ടാകുമെന്നും ആ സമയത്ത് ഔദ്യോഗിക മത്സരങ്ങള്‍ ഇല്ലാത്ത താരങ്ങളും പരിശീലനത്തിനുണ്ടാകുമെന്നും ഒഫീഷ്യല്‍ ക്യാമ്പ് മാര്‍ച്ച് 10 ന് ആരംഭിക്കുമെന്നും അടുത്തവൃത്തങ്ങള്‍ വ്യക്തമാക്കി.
കഴിഞ്ഞ സീസണില്‍ ധോണിയുടെ അഭാവത്തിലും ചെന്നൈ സൂപ്പര്‍ കിങ്സിന്റെ പരിശീലന മത്സരങ്ങള്‍ക്കായി പതിനായിരക്കണക്കിന് ആരാധകരാണ് ചെപ്പോക്ക് സ്റ്റേഡിയത്തിലെത്തിയത്. ഇക്കുറി ധോണിയും എത്തുന്നതോടെ ആരാധകരുടെ ആവേശം ഇരട്ടിയാകും. ധോണിയുടെ കരിയറിലെ അവസാനകാലഘട്ടമായതിനാല് ഇത്തവണയും ആരാധകരുടെ കുത്തൊഴുക്ക് ചെപ്പോക്കിലുണ്ടാകും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
English Summary; MS Dhoni Will Join Chennai Super Kings
YOU MAY ALSO LIKE THIS VIDEO