October 4, 2022 Tuesday

Related news

September 5, 2022
September 4, 2022
May 30, 2022
May 29, 2022
May 29, 2022
May 27, 2022
May 24, 2022
May 22, 2022
May 22, 2022
May 22, 2022

അടുത്ത സീസണിലും ചെന്നെെക്കായി കളിക്കും; അഭ്യൂഹങ്ങള്‍ തള്ളി എം എസ് ധോണി

Janayugom Webdesk
ദുബായ്
November 1, 2020 4:30 pm

അടുത്ത ഐപിഎല്‍ സീസണിലും ചെന്നെെ സൂപ്പര്‍ കിങ്സിനായി കളിക്കുമെന്ന് എം എസ് ധോണി. പ‍ഞ്ചാബിനെതിരായ മത്സരത്തിനായി ടോസ് ഇടാന്‍ എത്തിയപ്പോഴാണ് അടുത്ത സീസണിലും ചെന്നെെ ടീമിനായി കളിക്കുമെന്ന് ധോണി വ്യക്തമാക്കിയത്. ചെന്നെെയ്ക്ക് വേണ്ടിയുള്ള അവസാന മത്സരമാണോ ഇത് എന്നുള്ള കമന്റേറ്ററുടെ ചോദ്യത്തിന് മറുപടി ആയിട്ടാണ് ധോണി ഇക്കാര്യം പറ‍ഞ്ഞത്. നേരത്ത തന്നെ രാജ്യന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ധോണി ഐപിഎല്ലില്‍ നിന്നും ആ വര്‍ഷം വിരമിക്കുമെന്ന് അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതിനെയെല്ലാം തകര്‍ക്കുന്നതാണ് താരത്തിന്റെ പ്രസ്താവന.

 

പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്താണ് ചെന്നെെ സൂപ്പര്‍ കിങ്സ്. മോശം പ്രകടനങ്ങളെ തുടര്‍ന്ന് വയന്‍ പടയെന്ന് പേര് കേട്ട ടീമിന് കിങ്സ് ഇലവന്‍ പഞ്ചാബിനെതിരെ ഇന്ന് വിജയിച്ചേ മതിയാകൂ. ഐപിഎല്‍ ചരിത്രത്തില്‍ ആദ്യമായാണ് ചെന്നെെ ഇത്തവണ പ്ലേ ഓഫ് കാണാതെ പുറത്തുപോകുന്നത്. 13 മത്സരങ്ങളില്‍ നിന്ന് അഞ്ച് ജയം മാത്രമാണ് ഈ സീസണില്‍ ചെന്നെെക്ക് ഉള്ളത്.

 

ടോസ് നേടിയ ചെന്നെെ സൂപ്പര്‍ കിങ്സ് പഞ്ചാബിനെ ബാറ്റിംങ്ങിന് അയച്ച. ഒടുവില്‍ ലഭിക്കുന്ന വിവരങ്ങള്‍ അനുസരിച്ച് ഒടുവില്‍ ലഭിക്കുന്ന വിവരങ്ങള്‍ അനുസരിച്ച് 5.3 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ പ‍ഞ്ചാബ് 48 റണ്‍സ് നേടിയിട്ടുണ്ട്. ക്രിസ് ഗെയിലും കെ എല്‍ രാഹുലുമാണ് ക്രീസില്‍. എന്‍ഗിഡിയാണ് ചെന്നെെക്കായി വിക്കറ്റ് നേടിയത്. പ്ലേഓഫ് സാധ്യത നില നിര്‍ത്താന്‍ പ‍ഞ്ചാബിനും ഈ മത്സരം നിര്‍ണായകമാണ്.

Eng­lish sum­ma­ry: MS Dhoni will play 2021 IPL
You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.