October 4, 2022 Tuesday

Related news

October 3, 2022
October 1, 2022
September 29, 2022
September 29, 2022
September 20, 2022
September 19, 2022
September 19, 2022
September 18, 2022
September 15, 2022
September 14, 2022

മാതാപിതാക്കള്‍ക്ക് കോവിഡ്, ആശുപത്രിയില്‍ പ്രവേശിപ്പിച്ചു; ധോണി നാട്ടിലേക്ക് മടങ്ങിയേക്കും

Janayugom Webdesk
റാഞ്ചി
April 21, 2021 2:19 pm

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുന്‍ നായകനും വിക്കറ്റ് കീപ്പറുമായിരുന്ന എംഎസ് ധോണിയുടെ മാതാപിതാക്കള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ധോണിയുടെ അച്ഛന്‍ പാന്‍ സിങ്, മാതാവ് ദേവകി ദേവി എന്നവര്‍ക്ക് ബുധനാഴ്ചയാണ് രോഗം സ്ഥിരീകരിച്ചത്. തുടര്‍ന്ന് ഇവരെ സ്വന്തം നാടായ റാഞ്ചിയിലെ പള്‍സ് സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി വാര്‍ത്ത ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. ഇവരുടെ ആരോഗ്യനിലയില്‍ പ്രശ്നങ്ങളില്ലെന്നും ഓക്‌സിജന്‍ നില സാധാരണഗതിയിലാണെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.

അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ധോണി ഐപിഎല്ലിന്റെ ഭാഗമായി ചെന്നെെ സൂപ്പര്‍ കിങ്സിനൊപ്പമാണ്. സീസണില്‍ ഇതുവരെ മൂന്ന് കളികളില്‍ നിന്ന് രണ്ട് വിജയമാണ് ധോണി നയിക്കുന്ന ചെന്നെെയുടെ സമ്പാദ്യം. മാതാപിതാക്കളെ കാണാനായി നാട്ടിലേക്ക് മടങ്ങുന്നുണ്ടോയെന്ന് വ്യക്തമല്ല. ഇത് സംബന്ധിച്ച ഔദ്യോഗിക വിവരം ഉടന്‍ ലഭ്യമാകുമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

Eng­lish sum­ma­ry: MS Dhoni’s Par­ents Admit­ted To Hos­pi­tal After Test­ing Pos­i­tive For Covid

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.