28 May 2024, Tuesday

Related news

May 3, 2024
May 1, 2024
April 17, 2024
April 15, 2024
April 3, 2024
April 3, 2024
February 28, 2024
February 26, 2024
February 23, 2024
February 20, 2024

സ്ത്രീവിരുദ്ധ പ്രസ്താവനക്കെതിരെ പരാതി നല്‍കിയ ‘ഹരിത’യുടെ പ്രവർത്തനം ലീഗ് അവസാനിപ്പിക്കുന്നു

Janayugom Webdesk
കോഴിക്കോട്
August 14, 2021 10:01 pm

എംഎസ്എഫ് വിദ്യാർത്ഥിനി കൂട്ടായ്മയായ ഹരിതയുടെ പ്രവർത്തനം ലീഗ് നേതൃത്വം ഇടപെട്ട് അവസാനിപ്പിക്കുന്നു.
എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസ് സ്ത്രീവിരുദ്ധ പരാമർശവും അധിക്ഷേപവും നടത്തിയത് സംബന്ധിച്ച് ഹരിതയുടെ നേതാക്കൾ സംസ്ഥാന വനിതാകമ്മിഷനെ സമീപിച്ച പശ്ചാത്തലത്തിലാണ് ലീഗ് നേതൃത്വം ഇത്തരത്തിലൊരു നടപടിയിലേക്ക് നീങ്ങുന്നത്. ഹരിത സംസ്ഥാന പ്രസിഡന്റ് മുഫീദ തെസ്നിക്കും ജനറൽ സെക്രട്ടറി നജ്മ തബ്ഷീറക്കുമെതിരെ നടപടി സ്വീകരിക്കാനും ലീഗ് നേതൃത്വം തയ്യാറെടുക്കുകയാണ്. 

സംസ്ഥാന, ജില്ലാ തലങ്ങളിൽ ഹരിതയുടെ പ്രവർത്തനം വേണ്ടെന്ന് വയ്ക്കാനും ക്യാമ്പസുകളില്‍ മാത്രം പ്രവര്‍ത്തനം നടത്താനുമാണ് പാര്‍ട്ടി നിര്‍ദ്ദേശമെന്നറിയുന്നു. മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസര്‍കോട്, വയനാട്, പാലക്കാട് ജില്ലകളിലാണ് ഹരിതയുടെ പ്രവര്‍ത്തനം സജീവമായിട്ടുള്ളത്. പെൺകുട്ടികൾക്ക് മാത്രമായി എംഎസ്എഫിൽ ഒരു പ്രത്യേക സംഘടനയുടെ ആവശ്യമില്ലെന്നും മറ്റു രാഷ്ട്രീയപാർട്ടികളുടെ വിദ്യാർത്ഥി സംഘടനകള്‍ക്കൊന്നും ഇത്തരത്തില്‍ സംഘടനകളില്ലെന്നും ഒരുവിഭാഗം നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു. 

ഇതിനിടെ പ്രശ്നപരിഹാരത്തിനായി ലീഗ് നേതൃത്വം ചില ഉപാധികള്‍ മുന്നോട്ടുവെച്ചിട്ടുണ്ട്. വനിതാ കമ്മിഷന് നൽകിയ പരാതി പിൻവലിച്ചാൽ നവാസിനെതിരെ നടപടി സ്വീകരിക്കാമെന്ന് ഹരിതാ നേതാക്കളോട് ലീഗ് വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ നേരത്തെ പരാതി നൽകിയെങ്കിലും നടപടിയൊന്നും സ്വീകരിക്കാതിരുന്നതിനെത്തുടര്‍ന്നാണ് വനിതാകമ്മിഷനെ സമീപിച്ചതെന്നുമാണ് ഹരിത ഭാരവാഹികള്‍ വ്യക്തമാക്കുന്നത്. നവാസിനെതിരെ അച്ചടക്ക നടപടി സ്വീകരിച്ച ശേഷം മാത്രമേ ചര്‍ച്ചയ്ക്ക് തയ്യാറുള്ളൂവെന്നും ഇവര്‍ പറയുന്നു. 

ഹരിതയുടെ നേതാക്കൾ വനിതാ കമ്മിഷനെ സമീപിച്ചത് അച്ചടക്കലംഘനമാണെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം വ്യക്തമാക്കിയിരുന്നു. ഇരുവിഭാഗങ്ങളെയും കേൾക്കുകയും ചർച്ച ചെയ്യുകയും ചെയ്തതാണെന്നും തുടർനടപടികൾ പരിഗണനയിലിരിക്കവെയാണ് വനിതാ കമ്മിഷനെ സമീപിച്ചതെന്നും സലാം പറയുന്നു. എംഎസ്എഫ് ദേശീയ സെക്രട്ടറി അഡ്വ. എൻ എ കരീമും വനിതാ കമ്മിഷനിൽ പരാതി നൽകിയതിനെതിരെ രംഗത്തെത്തിയിരുന്നു. 

സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിൽ സംസാരിച്ചെന്ന് കാണിച്ചാണ് പി കെ നവാസ്, മുസ്‌ലിം ലീഗ് മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി അബ്ദുൽ വഹാബ് എന്നിവർക്കെതിരെ ഹരിതയുടെ ഭാരവാഹികൾ പരാതി നൽകിയത്.
പാർട്ടി യോഗങ്ങളിലും മറ്റും സ്ത്രീകളെ അവഹേളിക്കുന്ന തരത്തിൽ ഇരുവരും നിരന്തരം സംസാരിക്കാറുണ്ടെന്നും ആരോപിച്ചിരുന്നു. അഴിമതി ആരോപണങ്ങളില്‍പ്പെട്ടുലയുന്ന മുസ്‌ലിംലീഗ് നേതൃത്വത്തെ പുതിയ വിവാദം വലിയ പ്രതിസന്ധിയിലേക്കാണ് തള്ളിവിട്ടിരിക്കുന്നത്.

Eng­lish Sum­ma­ry : msf haritha work­ing to be end­ed by mus­lim league

You may also like this video :

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.