May 28, 2023 Sunday

Related news

May 26, 2023
May 20, 2023
May 19, 2023
May 14, 2023
May 13, 2023
April 4, 2023
April 3, 2023
April 1, 2023
March 16, 2023
March 11, 2023

ചെറുകിട സംരംഭകര്‍ക്ക് പിന്തുണയേകാന്‍ എംഎസ്എംഇ സമിറ്റ് ജനുവരി നാലിന്

Janayugom Webdesk
January 2, 2020 5:08 pm

കൊച്ചി: സംസ്ഥാനത്തെ ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ നിലനില്‍പ്പിനായി വഴിതേടുന്ന വേളയില്‍ അവയ്ക്ക് പിന്തുണയേകാന്‍ ധനം ബിസിനസ് മാഗസിന്റെ ആഭിമുഖ്യത്തില്‍ പ്രഥമ എംഎസ്എംഇ സമിറ്റ് ജനുവരി നാലിന് കൊച്ചിയില്‍ നടക്കും. റാഡിസണ്‍ ബ്ലൂ ഹോട്ടലില്‍ നടക്കുന്ന സംഗമം സംരംഭകര്‍ അനുഭവിക്കുന്ന യഥാര്‍ത്ഥ പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരങ്ങളും അടുത്ത ഘട്ട വളര്‍ച്ചയ്ക്കായി വേണ്ട കാര്യങ്ങളും ചര്‍ച്ച ചെയ്യും. പ്രതിസന്ധികളെ എങ്ങനെ കൈകാര്യം ചെയ്യാമെന്ന് അതത് മേഖലയിലെ വിദഗ്ധര്‍ വിശദീകരിക്കുന്ന സമിറ്റില്‍ സര്‍ക്കാര്‍, സര്‍ക്കാരിതര ഏജന്‍സികള്‍ നല്‍കുന്ന സേവനങ്ങള്‍ കൂടി അവതരിപ്പിക്കുന്നുണ്ട്.

വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. കെ. ഇളങ്കോവന്‍സംഗമത്തില്‍ മുഖ്യാതിഥിയായിരിക്കും. ജ്യോതി ലാബ്‌സ് സിഎംഡി എം പി രാമചന്ദ്രന്‍, വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി, നാഷണല്‍ സ്‌മോള്‍ ഇന്‍ഡസ്ട്രീസ് കോര്‍പ്പറേഷന്‍ ഡയറക്റ്റര്‍ (പി& എം) പി ഉദയകുമാര്‍, കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സിഇഒ ഡോ. സജി ഗോപിനാഥ്, കെഎസ്‌ഐഡിസി എംഡി എം ജി രാജമാണിക്യം , സംരംഭകനും ഗ്രന്ഥകാരനും മെന്ററുമായ എസ് ആര്‍ നായര്‍, വര്‍മ ആന്‍ഡ് വര്‍മയിലെ സീനിയര്‍ പാര്‍ട്ണര്‍ വി സത്യനാരായണന്‍, മുംബൈ എസ് പി ജയിന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ പ്രൊഫസര്‍ ഡോ. അനില്‍ മേനോന്‍, സീരിയല്‍ എന്റര്‍പ്രണറും പീക്ക് പെര്‍ഫോമന്‍സ് സ്ട്രാറ്റജിസ്റ്റും ഗ്രന്ഥകാരനുമായ സജീവ് നായര്‍, എംഎസ്എംഇ ഡെവലപ്‌മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഡെപ്യൂട്ടി ഡയറക്റ്റര്‍ കത്രീനാമ്മ സെബാസ്റ്റ്യന്‍, കണ്‍സള്‍ട്ടന്റും ട്രെയ്‌നറുമായ എ.ആര്‍ രഞ്ജിത്ത് തുടങ്ങിയവര്‍ സംഗമത്തില്‍ പ്രഭാഷണം നടത്തും. കൊച്ചി സ്‌പെഷല്‍ ഇക്കണോമിക് സോണ്‍ എഡിസി കെ എന്‍ അജയകുമാര്‍ സെസില്‍ സംരംഭകര്‍ക്കുള്ള അവസരങ്ങളെ കുറിച്ച് പ്രസന്റേഷന്‍ നടത്തും.

സംരംഭത്തിന്റെ കരുത്തും ദൗര്‍ബല്യവും മനസിലാക്കി മുന്നിലുള്ള അവസരങ്ങള്‍ മുതലെടുക്കാന്‍ വേണ്ട നടപടികളെന്തെന്ന് തീരുമാനിക്കാന്‍ സംരംഭകരെ സഹായിക്കുന്ന സൗജന്യ ഹെല്‍ത്ത് ചെക്കപ്പും സംഗമത്തോടനുബന്ധിച്ചുണ്ട്. ബ്രമ്മ ലേണിംഗ് സൊലൂഷന്‍സിലെ വിദഗ്ധരാണ് ഇത് നയിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനും വിളിക്കുക: 90614 80718, 90725 70060

Eng­lish sum­ma­ry: MSME sum­mit on jan­u­ary 4

‘you may also like this video’

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.