Thursday
21 Mar 2019

ബി ജെ പി നേതാക്കളെ ജയിലിലടയ്ക്കാനാണ് ഭാവമെങ്കില്‍ പൊലീസുകാരെ സ്റ്റേഷനില്‍ നിന്ന് പുറത്തിറങ്ങാന്‍ അനുവദിക്കില്ലെന്ന് എം ടി രമേശ്

By: Web Desk | Saturday 24 November 2018 9:53 PM IST


കോഴിക്കോട്: ശബരിമലയില്‍ നിരോധനാഞ്ജ ലംഘിച്ച് സംഘര്‍ഷം സൃഷ്ടിക്കാന്‍ ശ്രമിച്ച ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രനെ അറസ്റ്റു ചെയ്ത സംഭവത്തില്‍ പൊലീസിനെ ഭീഷണിപ്പെടുത്തി ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം ടി രമേശ്. ബി ജെ പി നേതാക്കളെ ജയിലിലടയ്ക്കാനാണ് ഭാവമെങ്കില്‍ പൊലീസുകാരെ സ്റ്റേഷനില്‍ നിന്ന് പുറത്തിറങ്ങാന്‍ അനുവദിക്കില്ലെന്നും സ്റ്റേഷനുകള്‍ ഉപരോധിക്കുമെന്നുമായിരുന്നു എം ടി രമേശിന്റെ ഭീഷണി. കെ സുരേന്ദ്രനെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് ബി ജെ പി കോഴിക്കോട് കമ്മീഷണര്‍ ഓഫീസിന് മുന്നില്‍ നടത്തിയ ഉപവാസം ഉദ്ഘാടനം ചെയ്യുമ്പോഴായിരുന്നു രമേശ് പൊലീസിനെ ഭീഷണിപ്പെടുത്തിയത്.
സുരേന്ദ്രനെ ജയിലിലടയ്ക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ രാഷ്ട്രീയ ഗൂഡാലോചന നടത്തി. അയ്യപ്പവേട്ട നടത്തുന്ന പിണറായിയുടെ കിങ്കരന്‍മാരായ എസ് പിമാരാണ് ഗൂഡാലോചന നടപ്പാക്കുന്നത്. ഈ നെറികേടുകള്‍ക്ക് മുഖ്യമന്ത്രിയും പൊലീസുദ്യോഗസ്ഥരും കോടതിയില്‍ കണക്ക് പറയേണ്ടിവരും. സുരേന്ദ്രനെ ദീര്‍ഘകാലം ജയിലിലിടാനാണ് സര്‍ക്കാര്‍ നീക്കം. നിലയ്ക്കലില്‍ ഇന്ന് ബി ജെ പി സംസ്ഥാന സെക്രട്ടറി വി കെ സജീവന്റെ നേതൃത്വത്തില്‍ നിരോധനാഞ്ജ ലംഘിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Related News