Web Desk

May 09, 2021, 3:06 pm

പ്രധാനമന്ത്രി അരി കൊടുത്തു, കിറ്റ്‌ മുടങ്ങില്ലെന്ന് ബിജെപി നേതാവിന്റെ ബഡായി, എംടി രമേശിനെ എയറിലാക്കി മലയാളികൾ

Janayugom Online

വൈക്കം മുഹമ്മദ് ബഷീറിന്‍റെ എന്‍റെ ഉപ്പാപ്പയ്ക്ക് ഒരു ആനയുണ്ടായിരുന്നു. എന്ന നോവലിലെ കഥാപാത്രത്തെ അന്വര്‍ത്ഥമാക്കി കേരള രാഷട്രീയത്തില്‍ ബിജെപി നേതാവ് രംഗത്ത് വന്നിരിക്കുന്നു. കേന്ദ്രത്തില്‍ നിന്ന് അരിയെത്തിയ വിവരം പങ്കുവച്ച് സൗജന്യ കിറ്റ് വിതരണം ഈ മാസവും തുടരും എന്ന രീതിയില്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കൂടിയായ എംടി രമേശ് ഫേസ്ബുക്ക് പോസ്റ്റിട്ടിരുന്നു. സാമൂഹ്യമാധ്യമങ്ങളിലുള്‍പ്പെടെ ചര്‍ച്ചയായിരിക്കുന്നു.

അറിഞ്ഞുകൊണ്ടാണോ അദ്ദേഹം ഇത്തരം വെടുവായിത്തരം ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ ഇട്ടിരിക്കുന്നതെന്നു സംശയിക്കേണ്ടിയിരിക്കുന്നു. എന്നാല്‍ കിറ്റില്‍ അരിയില്ല . അതോ മനപൂര്‍വ്വം തന്നെയാണോ.കേരളത്തില്‍ കോവിഡ് പ്രതിസന്ധി ഘട്ടത്തില്‍ ആരും പട്ടിണിയാകാതിരിക്കാനാണ് സൗജന്യ ഭക്ഷ്യകിറ്റുകള്‍ നല്‍കാന്‍ പിണറായി സര്‍ക്കാര്‍ തീരുമാനിച്ചത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നന്മ ചോര്‍ന്നുപോകാത്തവര്‍ ഇതിനായി നല്‍കിയ തുകയുള്‍പ്പടെ ഉപയോഗിച്ചാണ് മഹാമാരി ഘട്ടത്തില്‍ ആരും പട്ടിണിയാകാതിരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെട്ട് നടപടികള്‍ സ്വീകരിച്ചത് സംസ്ഥാന സര്‍ക്കാര്‍ വിതരണം ചെയ്യുന്ന സൗജന്യ ഭക്ഷ്യകിറ്റില്‍ ഈ മാസം പന്ത്രണ്ടിനം സാധനങ്ങള്‍. കഴിഞ്ഞ മാസത്തെ വിഷുകിറ്റിൽ പതിനാലിനം സാധനങ്ങളാണ് നല്‍കിയത്. ഇതില്‍ നിന്ന് കടുകും സോപ്പും ഒഴിച്ച് പന്ത്രണ്ട് ഇനങ്ങള്‍ നല്‍കാമെന്ന് സപ്ലൈകോ സര്‍ക്കാരിനെ അറിയിച്ചു.

അതിഥി തൊഴിലാളികള്‍ക്കുള്ള കിറ്റില്‍ അഞ്ചുകിലോ അരിയും ഉള്‍പ്പെടുത്തും. രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ ഫോര്‍ട്ടിഫൈഡ് ആട്ട ഉള്‍പ്പെടുത്തും. കിറ്റ് വിതരണം സംബന്ധിച്ച് ആശയക്കുഴപ്പുണ്ടാക്കാനുള്ള ശ്രമമാണ് ബിജെപി നേതാവ് എം ടി രമേശ് നടത്തുന്നത്.ആരും പട്ടിണിയാകാതിരിക്കാനുള്ള ആ നന്മ ജനങ്ങളാകെ ഏറ്റെടുത്തപ്പോള്‍, അതിന്റെ ഉടമസ്ഥാവകാശം പേറാന്‍ ബിജെപി നേതാവ് രംഗത്ത് വന്നിരിക്കുന്നത് . കേന്ദ്രസര്‍ക്കാരാണ് കിറ്റ് നല്‍കിയതെങ്കില്‍, എന്തുകൊണ്ട് രാജ്യത്താകെ അത് നല്‍കുന്നില്ല . എം ടി രമേശ് മഹാമാരിക്കാലത്തെ കേരള സര്‍ക്കാരിന്‍റെ കൈതാങ്ങിലും രാഷട്രീയം കണ്ടെത്തിയിരിക്കുന്നത്. ബിജെപി നടത്തുന്ന മൂന്നാംകിട രാഷട്രീയ നിലപാടുകള്‍ കേരളജനത അംഗീകരിക്കില്ലെന്നു ബോധ്യമായതല്ലെ നിയമസഭാ തെരഞ്ഞെടുപ്പിലൂടെയെന്ന പോതുജനത്തിന്‍റെ ചോദ്യത്തിനു പ്രസക്തിയേറുന്നു. എം ടി രമേശിന്‍റ ഫെയ്സ് ബുക്ക്പോസ്റ്റിനെതിരെ കളിയാക്കി നിരവധി അഭിപ്രായങ്ങള്‍ വന്നുകൊണ്ടിരിക്കുന്നു

YOU MAY ALSO LIKE THIS VIDEO