Web Desk

തൃശൂര്‍

February 14, 2020, 9:08 am

യുവാവിനെ വെട്ടിക്കൊ ലപ്പെടുത്തി

Janayugom Online

യുവാവിനെ വെട്ടേറ്റു മരിച്ച നിലയിൽ കണ്ടെത്തി. തൃശൂര്‍ അതിരപ്പിള്ളി കണ്ണൻകുഴി പാലത്തിന് സമീപമാണ് സംഭവം. കണ്ണൻകുഴി താളത്തുപറമ്പിൽ പ്രദീപ് ( 39) ആണ് മരിച്ചത്. പ്രദീപിനെ കൊ ലപ്പെടുത്തിയ ആളെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇന്ന്‌ വെളുപ്പിന് 1.30 ഓടെ ആണ് കൊ ലപാതകം നടന്നതെന്നും പൊലീസ് അറിയിച്ചു. കണ്ണൻകുഴി സ്വദേശിയായ ഗിരീഷ് ആണ് പ്രദീപിനെ കൊലപ്പെടുത്തിയത്.

കഴിഞ്ഞ ദിവസം പ്രദീപും ഗിരീഷും തമ്മിൽ വാക്ക് തർക്കം ഉണ്ടായിരുന്നു. ഇതേ തുടർന്ന് രാവിലെ പൊലീസ് ഇരുവരെയും സ്റ്റേഷനിലേയ്ക്ക് വിളിപ്പിച്ചിരുന്നു. ഇതിനെ ചൊല്ലിയുള്ള തർക്കമാകാം കൊ ലപാതകത്തിന് കാരണമെന്നാണ് പൊലീസ് സംശയിക്കുന്നത്. ഗിരീഷിനായുള്ള തിരച്ചിൽ ശക്തമാക്കിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. അതിരപ്പിള്ളി പ്ലാന്റേഷനിലെ പമ്പ് ഓപ്പറേറ്റർ ആയിരുന്നു പ്രദീപ്.

Eng­lish Sum­ma­ry: Mu rder in Athirappilly.

you may also like this video;