ചെളി കുന്ന് ഇടിഞ്ഞുവീണ് തെലങ്കാനയില്‍ 10 സ്ത്രീകള്‍ മരിച്ചു

Web Desk
Posted on April 10, 2019, 5:45 pm

നാരായണ്‍പേട്ട്(തെലങ്കാന): ചെളിക്കുന്ന് ഇടിഞ്ഞുവീണ് തെലങ്കാനയില്‍ പത്ത് സ്ത്രീ തൊഴിലാളികള്‍ മരിച്ചു. ഒരാള്‍ക്ക് പരിക്കേറ്റു. മഹാത്മാഗാന്ധി ദേശീയ ഗ്രാമ തൊഴിലുറപ്പ് പദ്ധതിയിലെ തൊഴിലാളികളായിരുന്നു ഇവര്‍. തെലങ്കാനയിലെ തിലേരു ഗ്രാമത്തിലാണ് സംഭവം. മഴവെള്ള സംഭരണിയ്ക്കായി കുഴിയെടുക്കുന്നതിനിടെയാണ് അപകടമുണ്ടായത്. പരിക്കേറ്റ ഒരു സ്തീയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.