20 April 2024, Saturday

Related news

April 20, 2024
April 18, 2024
April 15, 2024
April 15, 2024
April 8, 2024
April 6, 2024
April 1, 2024
March 23, 2024
March 23, 2024
March 23, 2024

മുഹമ്മദ് ഫൈസലും സുപ്രീം കോടതിയിലേക്ക്

Janayugom Webdesk
ന്യൂഡല്‍ഹി
March 26, 2023 8:56 am

വധശ്രമക്കേസിൽ ശിക്ഷിക്കപ്പെട്ടതോടെ എംപി സ്ഥാനത്തു നിന്നും അയോഗ്യനാക്കപ്പെട്ട ലക്ഷദ്വീപ് ലോക്‌സഭാംഗം മുഹമ്മദ് ഫൈസലും സുപ്രീം കോടതിയിലേക്ക്,
കുറ്റക്കാരനാണെന്ന വിധി കേരള ഹൈക്കോടതി സ്റ്റേ ചെയ്തിട്ടും അയോഗ്യനാക്കിയ ഉത്തരവ് പിൻവലിക്കാത്തതിനെതിരെയാണ് ഹർജി സമർപ്പിക്കുക. സെഷൻസ് കോടതി ഉത്തരവ് ഹൈക്കോടതി ജനുവരി 25നാണ് സസ്പെൻഡ് ചെയ്തത്. 

10 വർഷം കഠിനതടവിന് ശിക്ഷിച്ചതും എംപി സ്ഥാനം അസാധുവാക്കിയതും നിലനിൽക്കില്ലെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. തുടർന്ന് ലക്ഷദ്വീപിൽ പ്രഖ്യാപിച്ച ഉപതെരഞ്ഞെടുപ്പ് ഒഴിവാക്കിയിരുന്നു.മുൻ കേന്ദ്ര മന്ത്രി പി എം സെയ്ദിന്റെ മരുമകൻ മുഹമ്മദ് സ്വാലിഹിനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചെന്ന കേസിലാണ് എംപിയെ ശിക്ഷിച്ചത്. 2009 ഏപ്രിൽ 16നാണ് കേസിനാസ്പദമായ സംഭവം. മുഹമ്മദ് ഫൈസൽ രണ്ടാം പ്രതിയാണ്.
ഒന്നാംപ്രതി സയ്ദ് മുഹമ്മദ് നൂറുൾ അമീർ, മൂന്നും നാലും പ്രതികളായ മുഹമ്മദ് ഹുസൈൻ തങ്ങൾ, മുഹമ്മദ് ബഷീർ തങ്ങൾ എന്നിവരുടെ ശിക്ഷയും സസ്പെൻഡ് ചെയ്തിട്ടുണ്ട്. 

Eng­lish Summary;Muhammad Faisal also to the Supreme Court
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.