പാലാരിവട്ടം അഴിമതികേസില്‍ മുഹമ്മദ് ഹനീഷ് ഐ എ എസ്നേയും പ്രതിചേര്‍ത്തു. അനധികൃതമായി വായ്പ അനുവദിക്കാന്‍ കൂട്ടുനിന്നെന്നാണ് കേസ്. നിര്‍മ്മാണക്കരാര്‍ നല്കുമ്പോള് ആര് ബി ഡി സി എം ഡിയായിരുന്നു മുഹമ്മദ് ഹനീഷ്.കേസില്‍ നീര്‍ണായക നടപടികളുമായാണ് വിജിലന്‍സ് മുന്നോട്ട് നീങ്ങുന്നത്. നിലവില്‍ വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയാണ് മുഹമ്മദ് ഹനീഷ്. ചട്ടങ്ങള്‍ ലംഘിച്ച് അനധികൃതമായി എട്ടേകാല്‍ കോടി രൂപയുടെ മൊബിലൈസേഷന്‍ അഡ്വാന്‍സ് അനുവദിക്കാന്‍ കൂട്ടുനിന്നു, കരാറുകാരനില്‍ നിന്നു സുരക്ഷ നിക്ഷേപം ഈടാക്കുന്നതില്‍ വീഴ്ച വരുത്തി എന്നിവയാണ് ഹനീഷിനെതിരെ വിജിലന്‍സ് കണ്ടെത്തിയിരിക്കുന്ന കുറ്റങ്ങള്‍.
ടെന്‍ഡര്‍ നല്‍കുന്നതിന് മുമ്ബായി കരാറുകാരുടെ ഒരു യോഗം പൊതുമരാമത്ത് വകുപ്പും ആര് ബി ഡി സിയും വിളിച്ചിരുന്നു. ഒരു കാരണവശാലും കരാറുകാര്‍ക്ക് മുന്‍കൂര്‍ വായ്പ അനുവദിക്കില്ലെന്ന് യോഗത്തില്‍ തീരുമാനമെടുത്തിരുന്നു. ഇതോടെ പല കരാറുകാരും നിര്‍മ്മാണത്തില്‍ നിന്ന് പിന്മാറി. എന്നാല്‍ കരാര്‍ ഏറ്റെടുത്ത കമ്പ നിക്ക് കത്ത് എഴുതി വാങ്ങി വായ്പ അനുവദിക്കുകയായിരുന്നുവെന്നാണ് വിജിലന്‍സ് കണ്ടെത്തല്‍. ഈ കത്തില്‍ ഒപ്പിട്ടത് മുഹമ്മദ് ഹനീഷായിരുന്നു
അതേസമയം, സംസ്ഥാന സര്‍ക്കാരിന് കോടികളുടെ നഷ്ടം വരുത്തിവച്ച പാലാരിവട്ടം പാലം അഴിമതിയില്‍ മുന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രിയും മുസ്ലിം ലീഗ് നേതാവുമായ വി കെ ഇബ്രാഹിംകുഞ്ഞ് എംഎല്‍എയുടെ ജാമ്യാപേക്ഷ ഇന്ന് മുവാറ്റുപ്പുഴ വിജിലന്‍സ് കോടതി ഇന്ന് പരിഗണിക്കും.
English summary: vigilance booked muhammed haneesh IAS
You may also like this video: