Web Desk

കൊല്ലം

June 23, 2021, 6:35 pm

മുഹ്‌സിനയുടെ ആത്മഹത്യ; സ്ത്രീധന പീഡനം കാരണമെന്ന് കുടുംബം, ഡിവൈഎസ്പിക്ക് പരാതി

Janayugom Online

സൗദി അറേബ്യയിെ മക്കയില്‍ മലയാളി നഴ്സ് ആത്മഹത്യ ചെയ്തത് സ്ത്രീധന പീഢനം മൂലമാണെന്ന് കുടുംബം. കഴിഞ്ഞ ദിവസമാണ് കൊല്ലം അഞ്ചല്‍ സ്വദേശിനി മുഹ്‌സിനയെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവിനെ വീഡിയോ കോള്‍ വിളിച്ചതിന് ശേഷം മുഹ്സിനെ ആത്മഹത്യ ചെയ്യുകയായിരുന്നവെന്നാണ് കുടുംബം ആരോപിക്കുന്നത്.

സംഭവത്തില്‍ ഭർത്താവ് സമീറിനെതിരെ യുവതിയുടെ കുടുംബം പുനലൂർ ഡിവൈഎസ്പിക്ക് പരാതി നൽകിയിട്ടുണ്ട്. മുഹ്സിനയുടെ ഭര്‍ത്താവ് സമീര്‍ റിയാദിലാണ്. മൂന്ന് വയസുള്ള ഒരു കുട്ടിയുണ്ട്. വിവരമറിഞ്ഞു സമീര്‍ മക്കയിലെത്തിയിരുന്നു.

ഗാര്‍ഹിക‑സ്ത്രീധന പീഡനങ്ങള്‍ക്കെതിരെ ഇനി നേരിട്ട് പരാതി നല്‍കാം;

ഫോണ്‍: 9497900999, 9497900286

ഇ‑മെയില്‍: aparajitha.pol.gov.in

Eng­lish sum­ma­ry: Muhsi­na sui­cide followup
You may also like this video: